സിന്ധു ഗംഗ സമതലഭൂവിൽ
മലയാളം ദേശഭക്തിഗാനങ്ങൾ
Sindu Ganga Samathalabhoovil (Malayalam Patriotic Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനവേണുഗോപാല മേനോൻ (പി വേണു)
ഗായകര്‍കെ ജെ യേശുദാസ് ,സുധ വർമ്മ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:20.

സിന്ധു ഗംഗാ സമതലഭൂവിൽ
പിറന്നതാണീ സംസ്കാരം.. (സിന്ധു.. )
ഇന്ദിര വാഴും ഭാരതഭൂവിൽ
വിളങ്ങിനില്‍ക്കുമീ സംസ്കാരം... (ഇന്ദിര.. )
(സിന്ധു ഗംഗാ... )

ദേശസ്നേഹം തൊടുകുറി ചാർത്തിയ
ധീരജവാന്മാർ പാടുന്നു.. (ദേശസ്നേഹം.. )
ബംഗാളത്തിൽ വീറോടു പൊരുതിയ
പടയാളിയിതാ പാടുന്നു... (ബംഗാളത്തിൽ.. )
നമ്മളൊന്നാണേ... നമ്മളൊന്നാണേ...
(സിന്ധു ഗംഗാ... )

ഗാന്ധിജി നെഹ്രുജി ശാസ്ത്രിജി എല്ലാം
പറഞ്ഞതാണീ മന്ത്രം.. (ഗാന്ധിജി.. )
ഉണർന്നെണീക്കും ജനകോടികളിൽ
ഇന്ദിരയേകിയ മന്ത്രം.. (ഉണർന്നെണീക്കും.. )
നമ്മളൊന്നാണേ... നമ്മളൊന്നാണേ...
(സിന്ധു ഗംഗാ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts