സമാധാനം നൽകാം
സ്വർഗ്ഗീയ രാഗം
Samadhaanam Nalkaam (Swargeeya ragam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനഫാ തദേവൂസ് അരവിന്ദത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:19.


സമാധാനം നല്‍കാം നിങ്ങള്‍ക്കു ഞാന്‍ - എന്നുടെ
സമാശ്വാസം നല്‍കാം നിങ്ങള്‍ക്കു ഞാന്‍ (സമാധാനം )
ക്ഷണിക ലോകസുഖം തേടും ജഡികമാനസരേ
വ്രണിതമായ മനം നീറിയുരുകിടുന്നവരേ
വരൂ നുകരൂ എന്റെ സ്നേഹം
സ്വസ്ഥമായ് ശാന്തമായ് എന്നില്‍ വാഴുവിന്‍
(സമാധാനം )

ആരുമാരും ഇല്ല നിന്റെ കൂടെയെന്ന ചിന്തയില്‍
ഏകനായ് കണ്ണുനീര്‍ പൊഴിച്ചു നീ ചരിക്കിലും
ഓര്‍ത്തിടൂ അനാഥനല്ല നീ
കാത്തിടാം സദാ എന്‍ സ്വന്തമായ്
സ്നേഹിതാ നിത്യമെന്‍ കരതാരില്‍ സര്‍വ്വം
സമര്‍പ്പിക്കുമോ നീ
(സമാധാനം )

ആധിയേറി ഉള്ളു തേങ്ങി ഭീതിയാല്‍ തളര്‍ന്നുനിന്‍
ആശതന്‍ സുമങ്ങളും കൊഴിഞ്ഞതാം നാളിലും
ആത്മനാം സഹായകന്‍ വരും
ആശയും പ്രതീക്ഷയും തരും
സ്നേഹിതാ നിന്നിലെന്‍ വരദാനം നിത്യം
വര്‍ഷിച്ചിടാം ഞാന്‍
(സമാധാനം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts