മലരണിക്കാടിന്
ലളിതഗാനങ്ങൾ (അമ്പിളി)
Malaranikkaadinu (Lalithagaanangal (Ambili))
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 22 2013 04:42:20.
 

മലരണിക്കാടിനു രമണനെ നല്‍കിയ
മലയാളമേ, പ്രിയ മലയാളമേ
ഒരു വീണപൂവിന്‍ കഥയുമായ് നില്‍ക്കും
മലയാളമേ, എന്റെ മലയാളമേ
(മലരണിക്കാടിനു)
മിഴിമുനയാല്‍ നീ പണ്ടേ എഴുതിയ
മയൂര സന്ദേശം
കഥകളിയാകും സഖിയുടെ ചുണ്ടിലെ
മനോജ്ഞ സംഗീതം
മണിപ്രവാളങ്ങള്‍ ചാര്‍ത്തുകയായി
മനസ്സില്‍ മുദ്രകള്‍ പാകി
മനസ്സില്‍ മുദ്രകള്‍ പാകി
(മലരണിക്കാടിനു)
കിളിമകളായ് നീ എന്നോ പാടിയ
അപൂര്‍വവേദാന്തം
മിഴാവ് കൊട്ടിയ കവിയുടെ നെഞ്ചില്‍
വിരിഞ്ഞ കല്‍ഹാരം
ധന്യ മുഹൂര്‍ത്തങ്ങള്‍ തീര്‍ക്കുകയല്ലോ
തമസ്സില്‍ മുത്തുകള്‍ തൂകി
തമസ്സില്‍ മുത്തുകള്‍ തൂകി
(മലരണിക്കാടിനു)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts