അനുഗ്രഹക്കടലേ
ആത്മപ്രവാഹം
Anugrahakkadale (Aathmapravaaham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗാനരചനമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗായകര്‍വില്‍സ്വരാജ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:17.
അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-
ന്നനുഗ്രഹമടിയാരില്‍ അളവെന്യേ പകരാന്‍ (അനുഗ്രഹ )
പിച്ചള സര്‍പ്പത്തെ നോക്കിയ മനുജര്‍
പിച്ചള സര്‍പ്പത്തെ നോക്കിയ മനുജര്‍ -
ക്കൊക്കെയും അനുഗ്രഹ ജീവന്‍ നീ നല്‍കിയേ
(അനുഗ്രഹ )

എന്നില്‍ നിന്ന് കുടിച്ചീടുന്നോര്‍ വയറ്റില്‍ നി-
ന്നനുഗ്രഹ ജലനദി ഒഴുകുമെന്നരുളി നീ (എന്നില്‍ )
പന്ത്രണ്ടപ്പോസ്തോലന്മാരില്‍ക്കൂടാദ്യമായ്
പന്ത്രണ്ടപ്പോസ്തോലന്മാരില്‍ക്കൂടാദ്യമായ്
പെന്തെക്കൊസ്തിന്‍ നാളില്‍ ഒഴുക്കിയ വന്‍ നദി
(അനുഗ്രഹ )

ആത്മമാരികൂടാതെങ്ങനെ ജീവിക്കും?
ദേശങ്ങള്‍ വരണ്ടു പോയ്‌ ദൈവമേ കാണണേ (ആത്മമാരി )
യോവേല്‍ പ്രവാചകന്‍ ഉരച്ച നിന്‍ വാഗ്ദത്തം
യോവേല്‍ പ്രവാചകന്‍ ഉരച്ച നിന്‍ വാഗ്ദത്തം
ഞങ്ങളിലിന്നു നീ നിവര്‍ത്തിയാക്കീടണം
(അനുഗ്രഹ )

മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി-
ച്ചേദനു തുല്യമായ് സുഗന്ധങ്ങള്‍ വീശണം (മരു )
പീശോന്‍ ഗീഹോന്‍ നദി ഹിദ്ദേക്കല്‍ ഫ്രാത്തതും
പീശോന്‍ ഗീഹോന്‍ നദി ഹിദ്ദേക്കല്‍ ഫ്രാത്തതും
മേദിനിയില്‍ ഞങ്ങള്‍ക്കേകണം ദൈവമേ
(അനുഗ്രഹ )

സിംഹങ്ങള്‍ കേറാത്ത വഴി ഞങ്ങള്‍ക്കേകണേ!
ദുഷ്ട മൃഗങ്ങള്‍ക്ക് കാടുകളാകല്ലേ! (സിംഹങ്ങള്‍ )
രാജമാര്‍ഗ്ഗേ ഞങ്ങള്‍ പാട്ടോടും ആര്‍പ്പോടും
രാജ മാര്‍ഗ്ഗേ ഞങ്ങള്‍ പാട്ടോടും ആര്‍പ്പോടും
കുരിശിന്റെ കൊടിക്കീഴില്‍ ജയത്തോടു വാഴാന്‍
(അനുഗ്രഹ )

സീയോന്‍ യാത്രക്കാരെ ദൈവമേ ഓര്‍ക്കണേ!
വഴിമധ്യേ അവര്‍ക്കുള്ള സങ്കടം തീര്‍ക്കണേ! (സീയോന്‍)
വരുമെന്നരുളിയ പൊന്നു കാന്താ! നിന്റെ
വരുമെന്നരുളിയ പൊന്നു കാന്താ! നിന്റെ
വരവിനു താമസം മേലിലുണ്ടാകല്ലേ!
(അനുഗ്രഹ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts