കണ്ണുകൾ എന്തറിഞ്ഞു
ലവ്സ് ഇമാൻസിപേഷൻ
Kannukal Entharinju (Love's Emancipation)
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംസൈമൺ മാത്യു
ഗാനരചനസൈമൺ മാത്യു
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:10.
 
ആ ഹ ഹ ഹ ഹാ
കണ്ണുകള്‍ എന്തറിഞ്ഞു
ഈ കണ്ണുകള്‍ എന്തറിഞ്ഞു
കണ്ണുകള്‍ എന്തറിഞ്ഞു
ഈ കണ്ണുകള്‍ എന്തറിഞ്ഞു
കരളുമാത്രം കഥയറിഞ്ഞു പ്രേമകഥയറിഞ്ഞു
കണ്ണുകള്‍ എന്തറിഞ്ഞു
ഈ കണ്ണുകള്‍ എന്തറിഞ്ഞു

ചന്ദ്രികതന്നുടെ ചന്ദനമഴയില്‍ കുളിച്ചൊരുങ്ങി നീ
ചന്ദ്രികതന്നുടെ ചന്ദനമഴയില്‍ കുളിച്ചൊരുങ്ങി നീ
പുലരി പോലെ മുകില് പോലെ കുളിര് പോലെ
പുലരി പോലെ മുകില് പോലെ കുളിര് പോലെ
അരികില്‍ നീ വന്നു
കണ്ണുകള്‍ എന്തറിഞ്ഞു
ഈ കണ്ണുകള്‍ എന്തറിഞ്ഞു
കരളുമാത്രം കഥയറിഞ്ഞു പ്രേമകഥയറിഞ്ഞു
കണ്ണുകള്‍ എന്തറിഞ്ഞു
ഈ കണ്ണുകള്‍ എന്തറിഞ്ഞു

അംബരവീഥിയില്‍ ഇന്നുവിരിഞ്ഞൊരു
പാലപ്പൂവ് പോലെ
തംബുരു തന്നുടെ തന്ത്രികള്‍ മീട്ടിയ
രാഗമാലിക പോലെ
അധരമധുരം എനിക്ക് പകരാന്‍
ഒരുങ്ങി നീ വന്നു
അധരമധുരം എനിക്ക് പകരാന്‍
ഒരുങ്ങി നീ വന്നു
അരികില്‍ നീ വന്നു
കണ്ണുകള്‍ എന്തറിഞ്ഞു
ഈ കണ്ണുകള്‍ എന്തറിഞ്ഞു
കരളുമാത്രം കഥയറിഞ്ഞു പ്രേമകഥയറിഞ്ഞു
കണ്ണുകള്‍ എന്തറിഞ്ഞു
ഈ കണ്ണുകള്‍ എന്തറിഞ്ഞു



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts