വമ്പിച്ച പൊ‌ൻ‌കലാശം
ഭജനം
Vampicha Ponkalasham (Bhajanam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌ ,പട്ടണക്കാട്പുരുഷോത്തമന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍ ,തങ്കന്‍ തിരുവട്ടാര്‍ ,ഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:08.


വമ്പിച്ച പൊന്‍ കലശമൊന്നു തടിച്ചു നീണ്ട
തുമ്പിക്കരത്തില്‍ അതി ശാന്തതയോടുമേന്തി
കുംഭിപ്രവീരമുഖ കുംഭ കുലുക്കി വന്നെന്‍
മുമ്പില്‍ കളിക്കുക ഗണാധിപ കൈ തൊഴുന്നേന്‍
ഗണാധിപ കൈ തൊഴുന്നേന്‍

നാട്ടയാം നവനീതം തിരുമെയ്യില്‍ ഒഴിക്കവേ
ആട്ടുന്നു ചെവികളെന്‍ ഗണനാഥന്‍ ‍
നാട്ടയാം നവനീതം തിരുമെയ്യില്‍ ഒഴിക്കവേ
ആട്ടുന്നു ചെവികളെന്‍ ഗണനാഥന്‍
വിഘ്നമാവാഹിച്ചൊതുക്കിയ കേരമാ തുമ്പിനാല്‍
കോരിയുടയ്ക്കുന്നു ഗണനാഥന്‍
വരമാരി പൊഴിക്കുന്നു ഗണനാഥന്‍
നാട്ടയാം നവനീതം തിരുമെയ്യില്‍ ഒഴിക്കവേ
ആട്ടുന്നു ചെവികളെന്‍ ഗണനാഥന്‍

അടവിയാമെന്നന്തരംഗത്തില്‍ അവിരാമം
അടിമുതല്‍ മണല്‍വാരി എറിഞ്ഞാര്‍ത്തു നീ
അടവിയാമെന്നന്തരംഗത്തില്‍ അവിരാമം
അടിമുതല്‍ മണല്‍വാരി എറിഞ്ഞാര്‍ത്തു നീ
സകല പാപങ്ങള്‍ തന്‍ മാമരച്ചില്ലകള്‍
വഴിയെ തകര്‍ത്തും വിലസുന്നു നീ
സകല പാപങ്ങള്‍ തന്‍ മാമരച്ചില്ലകള്‍
വഴിയെ തകര്‍ത്തും വിലസുന്നു നീ
നമിച്ചു മനമൊരു മൂഷികമായി
ഭജിച്ചു ചാരേ മരുവുന്നു
ഗുണഗണങ്ങളടിയനുമരുളാനായി
മടിച്ചു നില്‍ക്കരുതേ ഭഗവന്‍
മടിച്ചു നില്‍ക്കരുതേ
(നാട്ടയാം )

ഹൃദയമാം പൊയ്കയില്‍ അവികല ചിന്തകള്‍
ഇതളേകും താമര ഇറുക്കുന്നു നീ
ഹൃദയമാം പൊയ്കയില്‍ അവികല ചിന്തകള്‍
ഇതളേകും താമര ഇറുക്കുന്നു നീ
ഉദയത്തിലാ പദ്മം തുമ്പിയാലുയര്‍ത്തിയെന്‍
ഉയിരില്‍ സൂര്യനെ ഉണര്‍ത്തുന്നു നീ
ഉദയത്തിലാ പദ്മം തുമ്പിയാലുയര്‍ത്തിയെന്‍
ഉയിരില്‍ സൂര്യനെ ഉണര്‍ത്തുന്നു നീ
നമിച്ചു മനമൊരു പൂവിതളായി
ഭജിച്ചു ചാരേ മരുവുന്നു
പദത്രയങ്ങള്‍ നാവില്‍ എഴുതീടാനായ്
മടിച്ചു നില്‍ക്കരുതേ ഭഗവന്‍
മടിച്ചു നില്‍ക്കരുതേ
(നാട്ടയാം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts