കുങ്കുമ മേഘം
അമ്മയ്ക്കു പൊങ്കാല
Kumkuma Megham (Ammaykku Ponkaala)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഅശോക്
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 22 2012 01:33:23.
 
കുങ്കുമമേഘരഥത്തിലേറി കണ്ണകിയമ്മ
ഇന്നു കുംഭനിലാവു നെയ്തിടും ചേലകള്‍ ചാര്‍ത്തിടുമമ്മ
ദേവിമുത്തുമാരി നല്ല താരമാല ചാര്‍ത്തി
ആറ്റുകാലു കേറി ഇന്നു ഭക്തചിത്തങ്ങളാടി
ഉലകിന്‍ പൊരുളേ വരമരുളി നീ അടിയനു
(കുങ്കുമമേഘരഥത്തിലേറി)

ഉടയോളുടെ അരികേ ഒരു ആശ്രിതയാവുന്നു ഞാനും
ഇടമേകിടും വിജയാംബിക സാന്ത്വനമേകുന്നു സാന്ദ്രം
(ഉടയോളുടെ )
കാതില്‍ മുഴങ്ങുന്നു ഓംകാരം
കാറ്റില്‍ അലിയുന്നു സംഗീതം
(കാതില്‍ )
ശക്തി പകരൂ അടിയനനിശം
മുക്തി തരിക ഇവള്‍ക്കു സദയം
ശരവാണീടും മീനാക്ഷി നിന്‍ ഇളമുഖമിനിയെരിയണം
(കുങ്കുമമേഘരഥത്തിലേറി)

പരമാത്മിക പരിചോടിന്നു പള്ളിയാടുന്ന നേരം
അരിദേവനകഥ കേട്ടിനി ആനന്ദമേകുകയായി
(പരമാത്മിക )
മായേ തരുകിനി സിന്ദൂരം
അമ്മേ അരുളുക ശ്രീരാഗം
(മായേ )
നിന്റെ നടയില്‍ തുടങ്ങി ഭജനം
എന്റെ മനസ്സിനനഘസുകൃതം
ശരവാളാലേ കലികാലത്തിന്‍ കെടുതികളിനിയകറ്റേണം
(കുങ്കുമമേഘരഥത്തിലേറി)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts