ഒരു കോടി സൂര്യൻ
ഐരംകുളങ്ങര അമ്മ
Oru Kodi Sooryan (Irumkulangara Amma)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍രവിശങ്കർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:01.

ഒരു കോടി സൂര്യന്‍ ഒരുമിച്ചുദിച്ച പോല്‍
ഇരുംകുളംങ്ങര ദുര്‍ഗ്ഗ എഴുന്നള്ളുന്നു
ഇടറുന്നൊരെന്‍ നെഞ്ചില്‍ ഇടവം രാശിയില്‍
പൈങ്കുനി ഉത്സവം കൊടിയേറുന്നു...
(ഒരു കോടി... )

ചിന്മയ ചിന്താമണിയാം നീയെന്‍
ചിത്തം താമരയാക്കുന്നു... (ചിന്മയ.. )
മനസ്സിന്‍ ആധികള്‍ വ്യാധികള്‍ മാറ്റുന്ന
മഹിതൌഷധമായ് മാറുന്നു...
(ഒരു കോടി... )

സങ്കടപൂര്‍വ്വം നിന്നെ ഭജിച്ചാല്‍
ജന്മം സാര്‍ത്ഥകമാവുന്നു.. (സങ്കടപൂര്‍വ്വം.. )
സകല സൌഭാഗ്യവും സത്‌സന്താനവും
സാന്ദ്രാനന്ദവും നല്കുന്നു...
(ഒരു കോടി... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts