കലിയുഗ കന്മഷ
ഐരംകുളങ്ങര അമ്മ
Kaliyuga Kanmasha (Irumkulangara Amma)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍രവിശങ്കർ ,ദലീമ ജോജോ (കെ ജെ രവീണ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:01.

കലിയുഗ കന്മഷക്കടലില്‍ കൈവല്യനൌകയെ പോലെ
കല്പാന്ത വഹ്നി തന്‍ നടുവില്‍ കാരുണ്യ ജലവര്‍ഷം പോലെ
ഒരുമിച്ചുദിക്കുന്ന സൂര്യബിംബം
ഇരുംകുളങ്ങരയിലെ ഇഷ്ടേശ്വരി.. ഇഷ്ടേശ്വരി.. ഇഷ്ടേശ്വരി...
(കലിയുഗ... )

കര്‍മ്മബന്ധങ്ങളില്‍ ചിറകു കുരുങ്ങും
കിളികളായ് പിടയുന്നു നമ്മള്‍.. (കര്‍മ്മബന്ധങ്ങളില്‍.. )
കണ്ണടച്ചൊരു മാത്ര അമ്മയെ ധ്യാനിച്ചാല്‍
കണിവിളക്കായ് മുന്നില്‍ അവതരിക്കും.. അമ്മ
കടലായ് കണ്മുന്നില്‍ അലയടിക്കും...
(കലിയുഗ... )

ആലിലത്തോണിയില്‍ ആറ്റുംമുഖത്തെത്തി
തുണയറ്റു നില്ക്കുന്നു നമ്മള്‍.. (ആലിലത്തോണിയില്‍.. )
കൈ കൂപ്പി ഒരു നേരം തൊഴുതു എന്നാകില്‍
കനകശലാകയായ് അരികിലെത്തും.. അമ്മ
കനലായ് സങ്കടം ഭസ്മമാക്കും...
(കലിയുഗ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts