ഒരു പിടി വറ്റ് ഞാൻ
ഏകാംബിക
Oru Pidi Vattunjaan (Ekaambika)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2012 05:16:05.
 
ഒരു പിടി വറ്റു ഞാന്‍ ചോദിച്ചു എനിക്കൊരുകോടി നക്ഷത്രം അമ്മ തന്നു
ഒരു നുള്ളു കുങ്കുമം ചോദിച്ചു അപ്പോള്‍ ഒരു സുപ്രഭാതം ഇറുത്തു തന്നു
(ഒരു പിടി )
ഒന്നു ചോദിച്ചാലൊരായിരം ഭാഗ്യങ്ങള്‍ തന്നരുളും ദേവി മൂകാംബിക
മൂകാംബിക
(ഒരു പിടി )

ഒരു തുള്ളി തീര്‍ത്ഥം കൊതിക്കുമ്പോളാത്മാവില്‍ ഒഴുകുന്നു കുളിരുന്ന സൗപര്‍ണ്ണിക (2)
തണല്‍മരച്ചോട്ടിലിരിക്കുമ്പോള്‍ കണ്ണെത്താതരികിലുമകലെയും വനനീലിമ
ശ്യാമഘനനീലിമ
(ഒരു പിടി )

ഒരു സ്വരം നാവില്‍ ചിറകടിച്ചുണരുമ്പോള്‍ അതിനേയും കീര്‍ത്തനക്കുയിലാക്കുന്നു (2)
പരമനിസ്വന്മാരെ അവര്‍ പോലുമറിയാതെ പവന്‍മാറ്റില്‍ പൊതിയുന്നു പരമാത്മിക
ദേവി മൂകാംബിക
(ഒരു പിടി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts