കുടജാദ്രിയല്ലോ
ഏകാംബിക
Kudajaadriyallo (Ekaambika)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2012 05:13:58.
 
കുടജാദ്രിയല്ലോ തറവാടു് എന്റെ കുലപരദേവത മൂകാംബിക (2)
അരുമക്കിടാങ്ങള്‍ക്കു നീരാടാന്‍ വാത്സല്യമമൃതുമായൊഴുകുന്ന സൗപര്‍ണ്ണിക (2)
കുടജാദ്രിയല്ലോ തറവാടു് എന്റെ കുലപരദേവത മൂകാംബിക

ആകെ തിരക്കാണുറുമ്പിനും കൂടിയും അന്നം കൊടുക്കാതുറങ്ങുകില്ല (2)
അവരവര്‍ ചൊല്ലുന്ന സങ്കടം തീര്‍ക്കാതെ ആരെയും വെറുതെയയയ്ക്കുകില്ല (2)
ഒരു നീള നോട്ടം ഒരു കരസ്പര്‍ശം അതുമതിയതുമതിയെല്ലാര്‍ക്കും
(കുടജാദ്രിയല്ലോ )

എല്ലാര്‍ക്കുമമ്മയാകുന്ന മൂകാംബികേ എന്നോടു മാത്രമെന്തിത്ര സ്നേഹം (2)
ഒന്നുമില്ലാത്തവന്‍ ആരുമില്ലാത്തവന്‍ മുന്നില്‍ വെറുംകയ്യുമായി നില്‍പ്പോന്‍ (2)
ഒരു വരി കവിത അരിമണിപ്പൊലിമ അതുമതിയതുമതി സന്തോഷം
(കുടജാദ്രിയല്ലോ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts