മുപ്പത്ത് മുക്കോടി
ഏകാംബിക
Muppathu Mukkodi (Ekaambika)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംബിഹാഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2012 05:17:25.
 
മുപ്പുത്തുമുക്കോടി ദേവകളും ഇക്കാണും സര്‍വ്വചരാചരവും
മുക്കാലവും മൂലോകവും എക്കാലവും തൊഴും മൂകാംബിക
മൂകാംബിക മൂകാംബിക മുക്തിപ്രദായിനിയാം ഏകാംബിക (2)
(മുപ്പത്തുമുക്കോടി )

ഉദയങ്ങള്‍ പൂത്തുലയും വഴികടന്നു് ഭക്ത -
ഹൃദയമാം തങ്കത്തേരില്‍ നിറഞ്ഞിരുന്നു്
(ഉദയങ്ങള്‍ )
ഉലകിനെ വലം വയ്ക്കും ദേവമാതേ - നീയെന്‍
കവിതയാം പൈതലിനും കണ്ണെഴുതും
പൊട്ടുകുത്തി തൊട്ടിലാക്കി പൊന്നരഞ്ഞാണിട്ടു നൂലു കെട്ടി
(മുപ്പത്തുമുക്കോടി )

നിറതിങ്കളംബികയ്ക്കു് കൈവിളക്കു് താര -
നിരമിന്നും ശ്യാമരാവിന്‍ മുത്തണിപ്പട്ടു്
(നിറതിങ്കളംബികയ്ക്കു് )
മഴവില്ലിന്‍ മാലകൊണ്ടു് മുടിയൊതുക്കി നീല -
ക്കടല്‍ക്കണ്ണില്‍ കരുണതന്‍ തിരയിളക്കി
അന്നപൂര്‍ണ്ണേ നീ വരുമ്പോള്‍ എന്നകം നിന്‍ മണിക്കോവിലകം
(മുപ്പത്തുമുക്കോടി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts