ചെമ്മാനത്തിൽ
അനുപല്ലവി
Chemmaanathil (Anupallavi)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസിദ്ധാര്‍ഥ വിജയന്‍
ഗാനരചനബക്കർ മേത്തല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 20 2021 10:31:39.
 ചെമ്മാനത്തില് പൊൻ മാനത്തില്
ചെമ്പരുന്ത് .... (2)
ചേലിൽ പറക്കണ നേരത്ത് താഴത്ത് പൂവിടർന്നേ... (2)
താഴത്ത് പൂവല്ല താമര പൂവല്ല
ചേറിൽ പിറന്നൊരു പെണ്ണാള് ....
കനവിൽ തെളിഞ്ഞ് ചിരിച്ചതാണ്...

(ചെമ്മാനത്തില് )

കാലത്ത് നേരത്ത് ഞാൻ പിടിച്ചീടണ
നീളൻ പരൽ മീനിന്റെ കണ്ണാണ് ...
അവൾക്കു നീളൻ പരൽമീന്റെ കണ്ണാണ് .... (2)
കാവിലെ വേലയ്ക്ക് പോവണ നേരത്ത്
ചൂടണ പൂവിന്റെ നിറമാണ്... (2)

( ചെമ്മാനത്തില് )

വേലിക്ക് നിക്കണ പനതൻ കുലപോൽ
നീളൻ മുടിയുള്ള പെണ്ണാണ് ....
ഓള് നീളൻ മുടിയുള്ള പെണ്ണാണ് ( 2 )
എന്നുടെ തോളത്ത് ചായണ നേരത്ത് പാട്ടുകൾ മൂളുന്ന തണ്ടാണ്.....

( ചെമ്മാനത്തില് )

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts