രക്തബന്ധങ്ങൾ
അനുപല്ലവി
Rakthabandhangal (Anupallavi)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസിദ്ധാര്‍ഥ വിജയന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 22 2013 04:41:24.
രക്തബന്ധങ്ങൾക്കെതിരെ ഞാൻ എങ്ങനെ
അസ്ത്രം തൊടുക്കുമെൻ ഭഗവാനേ (2)
കടലുപോൽ കിടക്കുമീ കൌരവപടയിലായ്
കണ്ണായിട്ടുണരേണ്ടോരല്ലോ
എന്നും കരളായിട്ടുണരേണ്ടോരല്ലോ (2)
(രക്തബന്ധങ്ങൾ)
ഒരു തരിമണ്ണിനും പെണ്ണിനും വേണ്ടി
നീതിയെ കൊല്ലുവതെങ്ങിനെ ഞാൻ (2)
ഗുരുകുലധർമ്മം മറന്നു ഞാൻ എങ്ങനെ
ക്രൂരമാം കർമ്മങ്ങൾ ചെയ്തിടെണ്ടൂ (2)
കൃഷ്ണാ...എന്റെ
തളരുന്ന മനസ്സിനു താങ്ങായിടേണേ
നിത്യനിരാമയനേ...
(രക്തബന്ധങ്ങൾ)
ഒരു ശരമെയ്യാൻ എനിയ്ക്കുവയ്യ
ശിരസ്സുകൾ കൊയ്യുവാൻ തീരെ വയ്യ (2)
മറുപടി ചൊല്ലിയെൻ മനസ്സിന്
ശാന്തിയും മുക്തിയും നൽകണേ തമ്പുരാനേ (2)
കൃഷ്ണാ...എന്റെ
തളരുന്ന മനസ്സിനു താങ്ങായിടേണേ
നിത്യനിരാമയനേ...

രക്തബന്ധങ്ങൾക്കെതിരെ ഞാൻ എങ്ങനെ
അസ്ത്രം തൊടുക്കുമെൻ ഭഗവാനേ (2)
കടലുപോൽ കിടക്കുമീ കൌരവപടയിലായ്
കണ്ണായിട്ടുണരേണ്ടോരല്ലോ
എന്നും കരളായിട്ടുണരേണ്ടോരല്ലോ (2)

രക്തബന്ധങ്ങൾക്കെതിരെ ഞാൻ എങ്ങനെ
അസ്ത്രം തൊടുക്കുമെൻ ഭഗവാനേ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts