പ്രേമമെന്നെൻ
കൂട്ടുകാരി
Premamennen (Koottukaari)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംസമദ്‌ പ്രിയദര്‍ശിനി
ഗാനരചനസമദ്‌ പ്രിയദര്‍ശിനി
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:57.
 
പ്രേമമെന്നെൻ കാതിൽ ചൊല്ലിയ
പ്രാണന്റെ കൂട്ടുകാരനെങ്ങു പോയ് (2)
പ്രാണനെക്കാളും പ്രിയനാണവൻ എന്റെ
പ്രാണനെക്കാളും പ്രിയനാണവൻ
എൻ ഹൃദയതന്ത്രികൾ നീ മീട്ടി
എൻ ഹൃദയതന്ത്രികൾ നീ മീട്ടി
(പ്രേമമെന്നെൻ കാതിൽ....)

പണ്ടു തൊട്ടെന്നോട് പ്രണയമെന്നോതി നീ
പലവഴി എന്നെയും നോക്കി നിൽക്കേ (2)
പറയണമെന്നുണ്ട് പണ്ടേ നിന്നോട്
പ്രണയകഥയിലെ പാട്ടുകാരാ (2)
(പ്രേമമെന്നെൻ കാതിൽ....)

പാടവരമ്പത്തും പൂമരച്ചോട്ടിലും
പാതിരാ നേരത്തും നിന്നവനേ (2)
പറയണമെന്നുണ്ട് പണ്ടേ നിന്നോട്
പ്രണയകഥയിലെ പാട്ടുകാരാ (2)
(പ്രേമമെന്നെൻ കാതിൽ....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts