മായാ മനോഹരനേ
ആവണി ( തിരുവാതിരപ്പാട്ടുകൾ) വോ 1
Maayaa Manoharane (Aavani (Thiruvathira Pattukal) Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംകെ കൃഷ്ണകുമാർ
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:52.

മായാ മനോഹരനേ ഗോപാല കൃഷ്ണാ (2)
മായാ മനോഹരനേ...

പീലിക്കാർകൂന്തൽ കെട്ടീ മാലതീമാല കെട്ടീ (2)
കാലിമേയ്ക്കുവാൻ കോലുമേന്തിയ ഭഗവാനേ (2)

മായാ മനോഹരനേ ഗോപാല കൃഷ്ണാ
മായാ മനോഹരനേ...

ചാലേ പൊൻമേഖലയും പാലയ്ക്കാ പടിയമ്പും (2)
ബാലഗോപിയും പൂണ്ട് ഗോപാല ഭഗവാനേ (2)

മായാ മനോഹരനേ ഗോപാല കൃഷ്ണാ
മായാ മനോഹരനേ...

കായാമ്പൂ നിറമാർന്ന മായാമാനുഷ കൃഷ്ണാ (2)
കായക്ലേശങ്ങൾ നീക്കി പാലിക്ക ഭഗവാനേ (2)

മായാ മനോഹരനേ ഗോപാല കൃഷ്ണാ (2)
മായാ മനോഹരനേ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts