സന്താപമരുതരുതേ
ആവണി ( തിരുവാതിരപ്പാട്ടുകൾ) വോ 1
Santhaapamarutharuthe (Aavani (Thiruvathira Pattukal) Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംകെ കൃഷ്ണകുമാർ
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ എസ് ചിത്ര
രാഗംഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:52.

സന്താപമരുതരുതേ ചെന്താമരേക്ഷണേ തവ (2)
സന്തോഷം വരുത്തുന്നുണ്ടു ഞാൻ വൈകാതേ മോദാ
ദന്ദാവളരാജാ ഗമനേ....ഏ...
അന്തരമില്ലിതിനന്തകരിപുതവ
ചിന്തിതഘടനേ സന്തത കുതുകീ (അന്തര)
സന്താപമരുതരുതേ ചെന്താമരേക്ഷണേ തവ
സന്തോഷം വരുത്തുന്നുണ്ടു ഞാൻ...ആ...

കൊണ്ടൽ വേണേ നിനക്കുള്ളിൽ
കുണ്ഠിതമുണ്ടാമെന്നോർത്തു (കൊണ്ടൽ)
മിണ്ടാതേ കണ്ടെന്നൂ വന്നു ഞാൻ
കണ്ടൂകൊൾക തൽ
കണ്ഠകൃന്തനം ചെയ്യിപ്പാൻ..ആ..
ക്രമഖഗണാനല നടുവതിലവനൊരു
തൃണമിവസപദി പതിപ്പതു കാൺക (ക്രമഖ)

സന്താപമരുതരുതേ ചെന്താമരേക്ഷണേ തവ
സന്തോഷം വരുത്തുന്നുണ്ടു ഞാൻ...ആ...

ദുഷ്ടനാകുമവൻ ചൊന്ന ദുർവ്വാക്കുകൾ കേട്ടൂ പാരം (2)
ഇഷ്ടരായാ മോദിച്ചവരുടെ ഗർവ്വവുമിന്നൂ
നഷ്ടമാക്കീടുവാനാശു ഞാൻ..ആ..
കുടിലമതികളുടെ കുസൃതികൾ കളവാൻ
നിടിലനയനനൊരു തടവിഹ നഹി നഹി (കുടില)

സന്താപമരുതരുതേ ചെന്താമരേക്ഷണേ തവ
സന്തോഷം വരുത്തുന്നുണ്ടു ഞാൻ വൈകാതേ മോദാ
ദന്ദാവളരാജാ ഗമനേ....ഏ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts