ജയ ജയ
ആവണി ( തിരുവാതിരപ്പാട്ടുകൾ) വോ 1
Jaya Jaya (Aavani (Thiruvathira Pattukal) Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംകെ കൃഷ്ണകുമാർ
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:52.

ജയ ജയ നാഗ കേതനാ ജഗതീപതേ (4)
ജയ ജയ നാഗ കേതനാ...
നയവിനയ ജലധേ നമാമി നിൻപദ സരോരുഹം (2)
ജയ ജയ നാഗ കേതനാ ജഗതീപതേ (2)
ജയ ജയ നാഗ കേതനാ...

സാദരം നിന്നുടയ നിർദ്ദേശം കൈ കൊണ്ടെല്ലാരും (2)
മേദിനി തന്നിലൊരു ദേശം തോറുമധികം
മോദേന വാണീടുന്നരീശം ഉള്ളിലാർക്കുമെ
ഖേദമില്ലൊരു ലവലേശം അത്രയുമല്ല (2)
കുരുപ്രവരനിഹ സുയോധനൻ രിപുപ്രകരമത വിനാശനൻ (2)
ഹരിപ്രതിമനതി യശോധനൻ ഇതിപ്രശംസ്സതി മഹാജനം (2)
ജയ ജയ നാഗ കേതനാ ജഗതീപതേ (2)
ജയ ജയ നാഗ കേതനാ...

പാർത്ഥിവേന്ദ്ര ഞാനിവിടെ നിന്നു തിരിച്ചു വേഗം (2)
പാർതലം തന്നിൽ സ്വൈര്യമിരുന്നു ഗൂഢമായിട്ടു
പാർത്ഥന്മാരെങ്ങുമരുവുന്നുവെന്നുള്ള
പരമാർത്ഥമറിഞ്ഞീടുവതിന്നു അവരെ നന്നായ് (2)
തിരഞ്ഞു മുരരിപു പുരത്തിലും
ചിരംചലനിധികൽ തടത്തിലും (തിരഞ്ഞു മുരരിപു)
തിരഞ്ഞു ബഹുജനം പദത്തിലും
തിരിഞ്ഞതില്ലൊരു വിധത്തിലും (തിരഞ്ഞു ബഹുജനം)
ജയ ജയ നാഗ കേതനാ ജഗതീപതേ (2)
ജയ ജയ നാഗ കേതനാ...

പിന്നേയും അവരെയന്വേഷിച്ചു വിരാടഭൂപൻ (2)
തന്നൂടെ രാജ്യത്തിൽ ഗമിച്ചൂ അവിടെയോരൊ
കന്നൽമിഴിതന്നെക്കുറിച്ചു കീചകവീരൻ
തന്നുള്ളിൽ ആഗ്രഹമുദിച്ചൂ ഗന്ധർവ്വന്മാരിൽ (2)
ഒരുത്തനവനേ ഹനിച്ചുപോൽ തരത്തിലനുജരും ധനിച്ചുപോൽ (2)
പെരുത്ത രണമതു ഭവിച്ചുപോൽ കരുത്തനവരെയും വധിച്ചുപോൽ (2)
ജയ ജയ നാഗ കേതനാ ജഗതീപതേ (2)
ജയ ജയ നാഗ കേതനാ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts