കാളിന്ദി
നന്ദിപൂര്‍‌വ്വം ജോണ്‍സണ്‍
Kaalindi (Nandipoorvam Johnson)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംജോണ്‍സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:51.

ആ... ആ... ആ... ആ... ആ... ആ...

കാളിന്ദിയില്‍ നിലാവിന്‍ കണ്‍പീലിയില്‍
കിനാവോ മഷിയെഴുതുന്നു
മന്ത്രവിരല്‍മുനയാല്‍.. ലോലമായ്‌..
മൂളി മുരഹര മുരളീനാളികയായ്.. കോകിലം...
കാളിന്ദിയില്‍ നിലാവിന്‍ കണ്‍പീലിയില്‍...

വ്രീളാവിവശം മിഴികള്‍ ചിമ്മി
പതിയെ പാടുന്നു നീ...
താരകമേഘം തനിയെ മീട്ടും
തംബുരുവാകുന്നു നീ..
വരതുളസീമാല്യം പോല്‍
വാടുകയോ നിന്‍ ഹൃദയം
വിരഹ വിഷാദ വസന്ത നിലാമലരേ...
(കാളിന്ദിയില്‍... )

താനേ വിരിയും താമര പോലെ
മാറില്‍ വിരിയാവൂ നീ...
ആരോ ചാര്‍ത്തും ഗോരോചനമായ്
മെയ്യില്‍ കുതിരാവൂ നീ...
വനയമുനാ തീരം പോല്‍
തരളിതമായ് എന്‍ പ്രണയം
കാണാകാമുക സംഗമസന്നിധിയില്‍...
(കാളിന്ദിയില്‍... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts