പ്രണയ പിറാവേ
നന്ദിപൂര്‍‌വ്വം ജോണ്‍സണ്‍
Pranaya Piraave (Nandipoorvam Johnson)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംജോണ്‍സണ്‍
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍ജോണ്‍സണ്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:51.

ഓ.. ഓ... ഓ...
ഓഹോഹോഹോ.. ഓ... ങ്ങും... ങ്ങും...

പ്രണയപ്പിറാവേ.. പ്രണയപ്പിറാവേ
നീയെന്‍ ഹൃദയത്തില്‍ കൂടു വച്ചു..
നിറമുള്ള സ്വപ്‌നങ്ങള്‍ തൂവലാക്കി എന്റെ
പരിദേവനങ്ങള്‍ നീ ഗാനമാക്കി..
പരിദേവനങ്ങള്‍ നീ ഗാനമാക്കി...
(പ്രണയപ്പിറാവേ... )

ദൂരെ നിന്നാരോ വിളിച്ചോ.. ഒരു
പൂമൊട്ടു നെഞ്ചില്‍ പതിച്ചോ.. (ദൂരെ.. )
ആകെ തരിച്ചു ഞാന്‍ നില്ക്കുന്ന നേരം
കരളില്‍ നിന്‍ കനകമൊഴി..
മഞ്ഞായ്‌ മഴയായ് മധുരിക്കും നോവായ്‌
അകലാതെ അലിയുമീ അനുഭൂതി..
രാഗം.. ദിവ്യാനുരാഗം...
(പ്രണയപ്പിറാവേ... )

നിദ്രയിന്നെങ്ങോ മറഞ്ഞു.. പ്രേമ-
മുദ്രയെന്‍ കണ്ണില്‍ തെളിഞ്ഞു.. (നിദ്രയിന്നെങ്ങോ.. )
ഒരു വാക്കില്‍ ഒരു നോക്കില്‍ ഒരു ജന്മപുണ്യം
ആത്മാവിലാ സുഗന്ധം..
കാറ്റായ് കടലായ് കരളിന്റെ കനലായ്
അകതാരില്‍ നിറയുമീ അനുഭൂതി..
രാഗം.. ദിവ്യാനുരാഗം...
(പ്രണയപ്പിറാവേ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts