വെറുതേ ഒന്നു
നന്ദിപൂര്‍‌വ്വം ജോണ്‍സണ്‍
Veruthe Onnu (Nandipoorvam Johnson)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംജോണ്‍സണ്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍ജോണ്‍സണ്‍ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:51.

വെറുതേ ഒന്നു കാണാന്‍.. വെറുതേ ഒരു മോഹം... (3)
പറയാനൊന്നുമില്ലാ.. പരിദേവനങ്ങളില്ലാ.. പരിദേവനങ്ങളില്ലാ..
വെറുതേ ഒന്നു കാണാന്‍.. വെറുതേ ഒരു മോഹം...

ഇലകള്‍ കൊഴിയും ഈ മരവും
നിഴലും ഞാനും മാത്രം.. (ഇലകള്‍.. )
കരളിനുള്ളില്‍ ഏതോ കിളിയുടെ ചിറകടിയൊച്ചയും മാത്രം..
തനിയേ.. ഞാന്‍ തനിയേ...
തനിയേ.. ഞാന്‍ തനിയേ...
(വെറുതേ... )

ഇടറും ശ്രുതിയും തംബുരുവും
ഇരുളും ഞാനും മാത്രം.. (ഇടറും.. )
അറിയാതുയരും ഏതോ വ്യഥയുടെ ജ്വാലാമുഖവും മാത്രം...
തനിയേ.. ഞാന്‍ തനിയേ...
തനിയേ.. ഞാന്‍ തനിയേ...
(വെറുതേ... )

വെറുതേ ഒന്നു കാണാന്‍.. വെറുതേ ഒരു മോഹം...
പറയാനൊന്നുമില്ലാ.. പരിദേവനങ്ങളില്ലാ.. പരിദേവനങ്ങളില്ലാ....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts