നിലാസന്ധ്യയില്‍
നന്ദിപൂര്‍‌വ്വം ജോണ്‍സണ്‍
Nilaa Sandhyayil (Nandipoorvam Johnson)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംജോണ്‍സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ജോണ്‍സണ്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:51.

ഓ... ഓ... ഓ... ങ്ങൂഹും.. ങ്ങൂഹും.. ങ്ങൂഹും...

നിലാസന്ധ്യയില്‍ നിന്നോര്‍മ്മയില്‍
ഏകാന്തയാമം പെയ്യും തൂമഞ്ഞില്‍.. (നിലാസന്ധ്യയില്‍.. )
യാത്രയായ് പോകുമെന്‍ മോഹപ്പെണ്‍പക്ഷി
നേരാം ഞാന്‍ ഭാവുകം.. നേരാം സ്നേഹസാന്ത്വനം...
നിലാസന്ധ്യയില്‍ നിന്നോര്‍മ്മയില്‍
ഏകാന്തയാമം പെയ്യും തൂമഞ്ഞില്‍...

നീ പാടുമേതോ മഴപ്പാട്ടിലിന്നും
കേള്‍ക്കുന്നുവോ മൂകമാം നൊമ്പരം.. (നീ പാടുമേതോ.. )
മുളംതണ്ടു പോല്‍ മൂളുമീ നെഞ്ചിലെ
മൂകാര്‍ദ്രഭാവം മായില്ലേ..
മൂവന്തിമുത്തേ പോവല്ലേ...
(നിലാസന്ധ്യയില്‍... )

നീ തേടുമേതോ നിഴല്‍ചില്ലുകൂട്ടില്‍
ചേക്കേറിയോ സാന്ദ്രമാം രാവുകള്‍.. (നീ തേടുമേതോ.. )
ഇതള്‍ വാടുമീ ഓര്‍മ്മ തന്‍ പൂവുകള്‍
നാം കണ്ട നോവിന്‍ ചിഹ്നങ്ങള്‍..
നാം കേട്ട പാട്ടിന്‍ ഈണങ്ങള്‍...
(നിലാസന്ധ്യയില്‍... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts