പ്രപഞ്ചം സുന്ദരം
നന്ദിപൂര്‍‌വ്വം ജോണ്‍സണ്‍
Prapancham Sundaram (Nandipoorvam Johnson)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംജോണ്‍സണ്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജോണ്‍സണ്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:50.

പ്രപഞ്ചം സുന്ദരം.. ജനിരാശിത്താവളം..
കറങ്ങും മൂകമാം സ്വരം..
താരിലും നീരിലും തങ്കവര്‍ണ്ണത്തേരിലും
ജീവിതം മേഞ്ഞിടും കൌതുകം...
(പ്രപഞ്ചം... )

ജന്മം ജന്മം.. തുരുമ്പീ ജീവിതം
മാനവര്‍ തമ്മില്‍ തമ്മില്‍ പൊരുതവേ..
സ്വന്തം രൂപം സ്വയം കാണാതെ നാം
നമ്മുടെ ഛായാബിംബം എറിയവേ..
മുന്നില്‍ സാഗരം.. തീരം തേടിടും
തിരകള്‍.. നുരകള്‍ ചിതറിടും...
(പ്രപഞ്ചം... )

പുല്ലും പായും.. മറന്നിന്നംബരം
ചുംബികള്‍ തുന്നും കൂട്ടില്‍ കുളിരവേ..
കല്ലും നെല്ലും തെരഞ്ഞീടാതെ നാം
നൊമ്പരവില്ലിന്‍ മുന്നില്‍ തകരവേ..
മഞ്ഞും വേനലും.. വീണ്ടും വന്നിടും
മഴയും വെയിലും വിതറിടും...
(പ്രപഞ്ചം... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts