സപ്‌തസ്വര രാഗം
ഗസൽ മലർ
Sapthaswara Raagam (Gazal Malar)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംലഭ്യമല്ല
ഗാനരചനബക്കർ തലശ്ശേരി
ഗായകര്‍എരഞ്ഞോളി മൂസ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:49.

സപ്തസ്വര ഗാനം പാടി
നർത്തനമൊന്നാടിടുവാൻ
മുത്തണിച്ചിലങ്കയണിഞ്ഞു
കാത്തിരിപ്പൂ ഞാൻ
(സപ്തസ്വര ഗാനം...)

കണ്ണുകളിൽ കരിമഷിയെഴുതി
സ്വർണ്ണവർണ്ണപൂവുകൾ ചൂടി (2)
ഓരോ പ്രേമഗാനം പാടി (2)
ഒരുങ്ങി നിൽക്കുകയായ്
(സപ്തസ്വര ഗാനം...)

നെഞ്ചിലൊരിത്തിരി കുളിരേകീടാൻ
പുഞ്ചിരിപ്പൂ വദനവുമായ് ഞാൻ (2)
നൃത്തവേദിയിൽ ഇരുൾ മായ്ക്കാനായ് (2)
കൈത്തിരിയേന്തി വരൂ
(സപ്തസ്വര ഗാനം...)

പൂനിലാവൊളി തെളിയുമീ രാവ്
പൂവിൻ നറുമണം വീശുമീ രാവ് (2)
പൂങ്കിനാവിലെ രാജകുമാരനെ (2)
കാത്തിരിക്കുകയായ്
(സപ്തസ്വര ഗാനം...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts