രാധ മാനസം
രാധാമാധവം
Radha Maanasam (Radhamadhavam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംവി രമേശ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:47.
 
ജയ് കൃഷ്ണ കൃഷ്ണ ജയ്
ജയ് കൃഷ്ണ കൃഷ്ണ ജയ് (2)

രാധാമാനസമൊരു തോണി
രാഗങ്ങൾ തന്നലകൾ വേണി
യമുനാതരംഗം ശ്രുതി മീട്ടും
യദുനാഥവേണു മധുവൊഴുകും
ജയ് കൃഷ്ണ കൃഷ്ണ ജയ് കൃഷ്ണ
ജയ് കൃഷ്ണ കൃഷ്ണ ജയ് കൃഷ്ണ
(രാധാമാനസമൊരു....)

ഗോകുലമഖിലം മായിക നാഥൻ
മധുരകാമനകൾ തൂകും (2)
ഇടയബാലനായ് കാനന ഭൂമിയിൽ
ആടുമേയ്ക്കുമാ രാജൻ (2)
കാർമേഘവർണ്ണമയദേവൻ
ഗോദാനം ചെയ്യുമതിശേകൻ
വനമാല ചാർത്തി വിളയാടും
ശ്രീ വാസുദേവനെൻ ദൈവം
ജയ് കൃഷ്ണ കൃഷ്ണ ജയ് കൃഷ്ണ
ജയ് കൃഷ്ണ കൃഷ്ണ ജയ് കൃഷ്ണ
(രാധാമാനസമൊരു....)

ജയ് ജയ് ജയ് ജയ് ഹരികൃഷ്ണ ഗോവിന്ദാ
ജയ് ജയ് ജയ് ജയ് ഹരികൃഷ്ണ ഗോപാലാ (2)
പൂർണ്ണിമ പടരും വൃന്ദാവനികയിൽ അമൃതഗീതമഴ പൊഴിയും
ഉണർന്നിരുന്നിടും രാധിക മായാ സ്വപ്നവാനമതിൽ നീന്തും
ഗോവിന്ദനായവൾ ഓടും ഗോവിന്ദനായവൾ കേഴും
തുണയായി നിന്നു ഗുരുവായൂരിൽ ശ്രീകൃഷ്ണനെന്നിൽ കനിയേണം
ജയ് കൃഷ്ണ കൃഷ്ണ ജയ് കൃഷ്ണ
ജയ് കൃഷ്ണ കൃഷ്ണ ജയ് കൃഷ്ണ
(രാധാമാനസമൊരു....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts