എൻ ശാരികേ
അമൃതഗീതം
En Saarike (Amrutha Geetham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംയമുന പാലാട്ട്
ഗാനരചനയമുന പാലാട്ട്
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:42.


എന്‍ ശാരികേ
നിറമുള്ള കിനാവില്‍ നിറഞ്ഞു നില്‍ക്കും
പ്രേമവധു നീ വന്നു
മധുചഷകവുമായ് മുന്നില്‍
(എന്‍ ശാരികേ )

ഹൃദയമിനിയും ഓരോ നേരം
നിമിഷമെണ്ണിയിരിപ്പൂ
നിനക്കായ് മാത്രമായ്
(എന്‍ ശാരികേ )

ഇന്നലെ നീയൊരു നവവാസര
സ്വപ്നമായ് നിറഞ്ഞു നില്‍ക്കെ
ഇന്നലെ നീയൊരു നവവാസര
സ്വപ്നമായ് നിറഞ്ഞു നില്‍ക്കെ
അനുരാഗയമുനയിലൂടെ
ചുണ്ടില്‍ മധുര കവിതയുമായ്
അരികിലണയുവാന്‍ കൊതിച്ചു കൊതിച്ചു ഞാന്‍
എത്രയോ നിമിഷം കാത്തിരുന്നു
ഞാന്‍ കാത്തിരുന്നു
(എന്‍ ശാരികേ )

പ്രാണനിലാകെ കുളിരേകുന്നൊരു
ഹിമകണമായ് നീ പടരൂ
പ്രാണനിലാകെ കുളിരേകുന്നൊരു
ഹിമകണമായ് നീ പടരൂ
പൂനിലാക്കിരണങ്ങളല്ലോ
നിന്‍ തൂമിഴിയിലെ പ്രിയ ബാണങ്ങള്‍
ആയിരം സങ്കല്പ നിര്‍മ്മല ശയ്യയില്‍
നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു
അവള്‍ വന്നിരുന്നു
(എന്‍ ശാരികേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts