മൽഹാറിലെ
മേഘമൽഹാർ
Malhaarile (Meghamalhar)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംദാമോദർ നാരായണൻ
ഗാനരചനരാജേഷ് തിരുമല ,ആദർശ് എസ് വി നായർ
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2012 17:58:14.

മല്‍ഹാറിലെ വെൺമേഘമേ
വെൺ‌തൂവലഴകായ് പെയ്തുവോ നീ
മണിമുത്തുകള്‍ നീ കോർ‌ത്തുവോ
മഴവില്ലിനഴകായി നീ..
മല്‍ഹാറിലെ വെൺമേഘമേ
മഞ്ഞോലുമഴകായ് പെയ്തുവോ നീ
മണിമുത്തുകള്‍ നീ കോർ‌ത്തുവോ
മഴവില്ലിനഴകായി നീ......

അങ്ങകലെനിന്നും മൂളിയെത്തും നിന്റെ
പ്രണയമരുളുന്നൊരു ദേവരാഗം
ഒരുമാത്ര കേള്‍ക്കുവാന്‍
കാതോര്‍ത്തു പ്രേമത്തിനാഴമറിയുന്നൊരു
ഹൃദയമന്ത്രം...
ഒരു കുളിര്‍കാറ്റായ് നിന്നെ ഞാന്‍ പുണരുമ്പോള്‍
നീയെന്നില്‍ മഴയായ് ഈണമായ് മാറുകില്ലേ....
(മല്‍ഹാറിലെ.....)

ആ...ആ.....ആ....ആ.....

മേഘം മറഞ്ഞൊരു ആകാശക്കൂട്ടിലെ
വേഴാമ്പലായ് മനം കേണിടുന്നു
പകലിനെ കാണുവാന്‍ കൊതിയായി രാവിനും
മധുരമാം സ്നേഹത്തിലലിയുവാനായ്
ഒരു തുള്ളി മഴയായ് എന്നെ നീ തഴുകുമ്പോള്‍
നീയെന്റെ ജീവനില്‍ താളമായ് മാറുകില്ലേ...
(മല്‍ഹാറിലെ.....) (2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts