വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | കെ വി ജോബ് ,ജോര്‍ജ്ജ് |
ഗാനരചന | ശ്രീമൂലനഗരം വിജയന് |
ഗായകര്‍ | സി ഒ ആന്റോ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:35.
പൂ പോലെ ചിരിച്ചോളേ കണ്ണ് കാട്ടി വിളിച്ചോളേ പൂ പോലെ ചിരിച്ചോളേ കണ്ണ് കാട്ടി വിളിച്ചോളേ കാര്യങ്ങള്‍ പറഞ്ഞിട്ട് കാട്ടില്പ്പോയൊളിച്ചോളേ അന്നംകുട്ടീ പൊന്നുംകട്ടേ നിന്നെക്കെട്ടാന്‍ ഞാനില്ലേ കണ്ണല്ലേ എന്‍ കരളല്ലേ നീ വെള്ളപ്പുകമണി മുത്തല്ലേ (പൂ പോലെ ) കൊന്നപ്പൂ ചൂടിവന്നു മണ്ണപ്പം ചുട്ടു തന്നു ഒന്നിച്ചിരുന്നു നമ്മള് തന്നാനം പാടിയന്നു (കൊന്നപ്പൂ ) മന്ത്രോടി പുതച്ചിട്ടു മണവാട്ടി ചമഞ്ഞിട്ടു മുല്ലപ്പൂം പന്തല്‍ കെട്ടി എന്തെല്ലാം ചൊല്ലി (മന്ത്രോടി ) നമ്മള് എന്തെല്ലാം ചൊല്ലി (പൂ പോലെ ) വയനാടന്‍ കുന്നുകളില്‍ മയിലാഞ്ചിക്കാടുകളില് മയിലാട്ടം കണ്ടു നില്ക്കും മാലാഖപ്പെണ്കൊടിയേ (വയനാടന്‍ ) മന്ത്രോടി പുതച്ചിട്ടു മണവാട്ടി ചമഞ്ഞിട്ടു മുല്ലപ്പൂം പന്തല്‍ കെട്ടി എന്തെല്ലാം ചൊല്ലി (മന്ത്രോടി ) നമ്മള് എന്തെല്ലാം ചൊല്ലി (പൂ പോലെ ) | |