റംസാൻ
താജ് മഹൽ
Ramsan (Taj Mahal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ രാഘവന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:29.

റംസാന്‍ പൂംപിറ പോലെ..
റംസാന്‍ പൂംപിറ പോലെ
സംസം കുളിര്‍നീര്‍ പോലെ (റംസാന്‍.. )
അഴകിന്‍ രാജകുമാരാ.. മാരാ നീ
അരികില്‍ വാ വാ ചോരാ....
(റംസാന്‍.. )

അന്ന് രാത്രി കാത്തിരുന്ന്.. എത്താഞ്ഞതെന്താണ്
ഖല്‍ബില്‍ നിന്നുടെ പേരോര്‍ത്ത് കരഞ്ഞിരുന്ന് ഞാനന്ന്.. (അന്ന്... )
കല്ലു വെട്ടാന്‍ കുഴിക്കരയില്‍ വന്നു നിന്നപ്പോള്‍ നീ
നുള്ളി നോവിച്ചടുത്തു നിന്നതോര്‍മ്മയില്ലേ.. നിനക്കോര്‍മ്മയില്ലേ... (കല്ലു വെട്ടാന്‍..)
(റംസാന്‍.. )

ഖല്‍ബില്‍ റംസാന്‍ പിറ ഉദിച്ച്.. സല്‍ക്കാരം എന്നാണ്
കള്ളിപ്പെണ്ണിന് നിങ്ങളുടെ സമ്മാനം എന്താണ്.. (ഖല്‍ബില്‍.. )
കണ്ണിലുള്ള അമ്പ്‌ കൊണ്ട് കരള് നോവുന്നേ
മണ്ണിലും വിണ്ണിലും നീ സ്വന്തമല്ലേ.. എന്റെ സ്വന്തമല്ലേ... (കണ്ണിലുള്ള.. )
(റംസാന്‍.. )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts