പാടും പൂവും
മഴനൃത്തം
Paadum Poovum (Mazha Nrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംപ്രദീപ്‌ സോമസുന്ദരം
ഗാനരചനസോഹന്‍ ലാല്‍
ഗായകര്‍പ്രദീപ്‌ സോമസുന്ദരം ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:27.
 
പാടും പൂവും ചൂടിപ്പോകും കുട്ടീ പെണ്‍കുട്ടീ..
നിന്നെ ചുറ്റും കാറ്റായ് ഞാനും കൂടെ പോന്നോട്ടേ..
ഞാനും കൂടെ പോന്നോട്ടേ...
കണ്ണും കണ്ണും കണ്ടാല്‍ കണ്ണില്‌‍ കൗമാരക്കാലം
നിന്നെ തൊട്ടാല്‍ നെഞ്ചില്‍ പെയ്യും പെരുമഴക്കാലം...
നെഞ്ചില്‌ പെരുമഴക്കാലം... നെഞ്ചില്‌ പെരുമഴക്കാലം..

കാണാക്കിനാക്കൊമ്പും കുഴല്‍മീട്ടും നിലാവും
തപ്പുംകൊട്ടി തമ്പുംകെട്ടി നിന്നെ കെട്ടാനായ്
മാവിന്‍ കൊമ്പില്‍ മാടംകെട്ടി തൈമാസക്കാറ്റ്
മാരിക്കാറിന്‍ തേരില്‍ പോരൂ നീയെന്‍ മുത്തല്ലേ
നീയെന്‍ മുത്തല്ലേ...പോരൂ നീയെന്‍ മുത്തല്ലേ...

മൈലാഞ്ചിക്കല്യാണം വള മാറാന്‍ തിടുക്കം
മാറില്‍ ചൂടും ഞാനും നിന്നെ പുല്‍കാനൊരുക്കം
എന്നിട്ടും നീ കണ്ടില്ലെന്തെന്‍ കണ്ണിന്‍ തിളക്കം...
എന്നിട്ടും നീ കേട്ടില്ലെന്തെന്‍ ഖല്‍ബിന്‍ കിലുക്കം..
ഖല്‍ബിന്‍ കിലുക്കം.. എന്റെ ഖല്‍ബിന്‍ കിലുക്കം..


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts