മിഴി പൊയ്കയിൽ
മഴനൃത്തം
Mizhi Poykayil (Mazha Nrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംപ്രദീപ്‌ സോമസുന്ദരം
ഗാനരചനസോഹന്‍ ലാല്‍
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:27.
 
മിഴിപ്പൊയ്കയില്‍ നിലാവിന്‍ ഗസല്‍പ്പൂവുമായ്
മയങ്ങുന്നു സന്ധ്യാംബരം..
കാതോര്‍ത്തു ഞാന്‍ തിരയില്‍ ശ്രുതിയായ്‌ നിന്‍
പാദസരം കിലുങ്ങി... കിലുങ്ങി...

നിറങ്ങളാലെന്‍ കനവിന്‍ കതിര്‍മണ്ഡപം
നിനക്കായ് ഞാനോരുക്കി..
ആരാരുമറിയാതെ നിന്നെയെന്‍ ചാരേ ഞാന്‍
വരച്ചു വെച്ചു ചിത്രം മനസ്സില്‍ വെച്ചു..

വിരല്‍ തൊടുമ്പോള്‍ വിതുമ്പും
മഴയായെന്‍ അരികില്‍ നീ നില്‍ക്കേ
വാക്കുകളില്ലാതെ രാഗങ്ങളറിയാതെ
നിന്നെക്കുറിച്ചു ഞാന്‍ എന്തു പാടും...


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts