സ്നേഹം
ദിവ്യാനുഭൂതി
Sneham (Divyanubhoothi)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:22.


സ്നേഹം ദീര്‍ഘക്ഷമാപൂര്‍ണ്ണം
സ്നേഹം ഭൂതദയാമയം
സ്നേഹം ദീര്‍ഘക്ഷമാപൂര്‍ണ്ണം
സ്നേഹം ഭൂതദയാമയം
സ്നേഹം ആത്മപ്രശംസാമുക്തം
സ്നേഹം സേവനചിന്താമയം
സ്നേഹം ആത്മപ്രശംസാമുക്തം
സ്നേഹം സേവനചിന്താമയം
സ്നേഹം ദീര്‍ഘക്ഷമാപൂര്‍ണ്ണം
സ്നേഹം ഭൂതദയാമയം

മാലാഖയെപ്പോലെ പാടിയിട്ടെന്തു
ആലാപനത്തെ നാം സ്നേഹിക്കാതെ
ഹോമാഗ്നിയില്‍ ദേഹം എരിച്ചിട്ടെന്തു
സ്നേഹമില്ലാതാണാ പൂജയെങ്കില്‍
സ്നേഹമില്ലെങ്കില്‍ നാം ചിലമ്പുന്ന കൈത്താളം
സ്നേഹമില്ലെങ്കില്‍ നാം മുഴങ്ങുന്ന ചേങ്ങില മാത്രം
സ്നേഹമില്ലെങ്കില്‍ നാം ചിലമ്പുന്ന കൈത്താളം
സ്നേഹമില്ലെങ്കില്‍ നാം മുഴങ്ങുന്ന ചേങ്ങില മാത്രം
സ്നേഹം ദീര്‍ഘക്ഷമാപൂര്‍ണ്ണം
സ്നേഹം ഭൂതദയാമയം
സ്നേഹം ആത്മപ്രശംസാമുക്തം
സ്നേഹം സേവനചിന്താമയം

വാചാലനായിട്ടു മാറിയാലെന്തു
വാക്കും പ്രവര്‍ത്തിയും ചേര്‍ന്നിടാതെ
ജ്ഞാനം ഒരുപാട് നേടിയിട്ടെന്തു
സ്നേഹത്തിനാഴം അറിഞ്ഞിടാതെ
സ്നേഹമുണ്ടെങ്കില്‍ നാം സത്യത്തില്‍ മോദിക്കും
സ്നേഹമുണ്ടെങ്കില്‍ നാം സ്വയം ബലിയായീടും
സ്നേഹമുണ്ടെങ്കില്‍ നാം സത്യത്തില്‍ മോദിക്കും
സ്നേഹമുണ്ടെങ്കില്‍ നാം സ്വയം ബലിയായീടും
സ്നേഹം ദീര്‍ഘക്ഷമാപൂര്‍ണ്ണം
സ്നേഹം ഭൂതദയാമയം
സ്നേഹം ആത്മപ്രശംസാമുക്തം
സ്നേഹം സേവനചിന്താമയം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts