ഞാനെന്നും
ദിവ്യാനുഭൂതി
Njaanennum (Divyanubhoothi)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:22.


ഞാനെന്നും എന്റേതെന്നും
എപ്പോഴും ഉള്ളില്‍ കരുതുന്നവന്‍
അറിയുന്നുവോ ഞാന്‍ എന്തെന്നും
എന്റെതായുള്ളതെന്തെന്നും
(ഞാനെന്നും )

തന്റെതായുള്ള കീര്‍ത്തിക്കുവേണ്ടി
ഷീനാറില്‍ അവരൊരു ഗോപുരം പണിതു
സ്വാര്‍ത്ഥരെ ഈശ്വരന്‍ ശിഥിലരാക്കി
ആ സ്ഥലം ബാബേലായ് പേരു നേടി
നാമൊരുക്കുന്നായാല്‍
അവന്‍ നമ്മെ നിരപ്പാക്കും
നാമൊരു കടലായാല്‍
അവന്‍ തേകി വറ്റിച്ചീടും
(ഞാനെന്നും )

തന്‍ സ്വന്തമായുള്ള ചെയ്തിയെ ചൊല്ലി
പൊങ്ങച്ചമോതുന്നോരധികാരത്തെ
പൂഴിയില്‍ വീണടിയും ജീവജലവും
ഓടിമായും മേഘവും കളിയാക്കുന്നു
നാം സ്വയം താഴുമ്പോള്‍
അവന്‍ നമ്മെ ഉയര്‍ത്തീടും
താന്‍ തന്ന വാഗ്ദാനം
ഈശ്വരന്‍ നിറവേറ്റും
(ഞാനെന്നും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts