വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | ജേഴ്സൺ ആന്റണി |
ഗാനരചന | ഫാദർ ജോൺ പിച്ചാപ്പിള്ളി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഹംസധ്വനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:21.
തേജസ്സ്വരൂപാ ജ്ഞാനസ്വരൂപാ തെളിക്കുക ദര്‍ശന ദീപങ്ങളെ (തേജ ) ഇരുണ്ടിടതിങ്ങിയോരിടനാഴിയില് നിന്നും പാതയിലേക്കൊന്നു തിരിച്ചെത്തിടാന് (ഇരുണ്ടിട ) (തേജസ്സ്വരൂപാ ) തമ്മിലിണങ്ങാത്ത സോടരാര് ഞങ്ങള്‍ തീണ്ടല് തൊടീലുകള്‍ തീര്‍ത്തവര്‍ ഞങ്ങള്‍ (തമ്മില്‍ ) മാറുകയെന്നു പറയുന്നുവെങ്കിലും മാറാന്‍ ഒരിക്കലും മനസ്സ് വരാത്തവര്‍ (മാറുക ) ഒരുപാട് ദൂരം കാണുവാനല്ല ഓരോ ചുവടിനും വെളിച്ചം തരൂ (തേജസ്വരൂപാ ) കൊടുമ്പിരി കൊള്ളുന്ന സംഘര്ഷമെങ്ങും അഭിമത ഭിന്നത ഏറുന്നു ചുറ്റും (കൊടുമ്പിരി ) ഒന്നുചേര്ന്നൊരുപോലെ ജീവിച്ച മാനവര്‍ തങ്ങളില്‍ ക്രൌര്യത്തിന് അമ്പുകളെയ്യുന്നു (ഒന്നുചേര്ന്നൊ ) ലോകമെമ്പാടും ശാന്തിയുണ്ടാകട്ടെ ശാന്തിതന്നാരംഭം എന്നിലാകട്ടെ (തേജസ്സ്വരൂപാ ) | |