സ്വാമിയേ ശരണമയ്യപ്പാ (ഇരുമുടിയേന്തി)
അയ്യപ്പാഞ്ജലി വോ 2
Swamiye Sharanamayyappa(Irumudiyenthi) (Ayyappaanjali Vol 2)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംജി ദേവരാജന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:21.

സ്വാമിയേ ശരണമയ്യപ്പാ
ഹരിഹരസുതനേ ശരണമയ്യപ്പാ
പതിനെട്ടാം പടിയേ ശരണമയ്യപ്പാ

ഇരുമുടിയേന്തി കരിമല താണ്ടി
വരവായ് ഞങ്ങൾ അയ്യപ്പാ
പതിനെട്ടായ പുരാണപ്പടികൾ
കയറാൻ തുണയരുളീടുക നീ

ഒന്നാം തൃപ്പടി ഓംകാരപ്പടി
ശരണം ശരണം അയ്യപ്പാ
രണ്ടാം തൃപ്പടി അദ്വൈതപ്പടി
ശരണം ശരണം മണികണ്ഠാ

മൂന്നാം തൃപ്പടി മൂലോകപ്പടി
ശരണം ശരണം ഗിരിവാസാ
നാലാം തൃപ്പടി നാൽ വേദപ്പടി
ശരണം ശരണം ഭഗവാനേ

ഇരുമുടിയേന്തി കരിമല താണ്ടി
വരവായ് ഞങ്ങൾ അയ്യപ്പാ
പതിനെട്ടായ പുരാണപ്പടികൾ
കയറുന്നുണ്ടേ അയ്യപ്പാ

അഞ്ചാം തൃപ്പടി ശരണം ശരണം
പഞ്ചഭൂതപ്പടി ശരണം
ആറുമുഖപ്പെരുമാളേ ശരണം
ആറാം പടിയറിവായ് വരണം

ഏഴുലകപ്പടി ശരണം ശരണം
ഏഴാം പടി ഉയിരായ് വരണം
അഷ്ടൈശ്വര്യ തൃപ്പടി ശരണം
എട്ടാം പടി സുഖമായ് വരണം

ഇരുമുടിയേന്തി കരിമല താണ്ടി
വരവായ് ഞങ്ങൾ അയ്യപ്പാ
പതിനെട്ടായ പുരാണപ്പടികൾ
കയറുന്നുണ്ടേ അയ്യപ്പാ

ഒമ്പതാം പടി നവഗ്രഹപ്പടി
കുമ്പിട്ടേറാം അയ്യപ്പാ
മൃത്യുഞ്ജയകല മിന്നിത്തെളിയും
പത്താം പടിയിൽ ശരണം താ

പതിനൊന്നാം പടി ശരണം ഉള്ളിൽ
പകയൊഴിയണം ഭഗവാനേ
പന്ത്രണ്ടാം പടി ശരറം ജനിമൃതി
മന്ത്രം തരണം ഗുണമൂർത്തേ

ഇരുമുടിയേന്തി കരിമല താണ്ടി
വരവായ് ഞങ്ങൾ അയ്യപ്പാ
പതിനെട്ടായ പുരാണപ്പടികൾ
കയറുന്നുണ്ടേ അയ്യപ്പാ

പതിമൂന്നാം പടി ശരണം നിന്നുടെ
പദകമലങ്ങൾ വിടരേണം
പതിനാലാം പടി ശരണം ഞങ്ങടെ
പാപമൊഴിച്ചഭയം തരണം

പതിനഞ്ചാം പടി ശരണം ഞങ്ങടെ
മതിയിൽ ശ്രീകല തെളിയേണം
പതിനാറാം പടി ശരണം സ്വാമീ ശ്രുതികളിൽ
നിൻ പൊരുളുണരേനം

പതിനേഴാം പടി ശരണം മിഴിയിൽ
പമ്പാനദിയിനിയൊഴുകേണം
പതിനെട്ടാം പടി ശരണം ഞങ്ങൾ
പരമപദം കണ്ടലിയേണം

ഇരുമുടിയേന്തി കരിമല താണ്ടി
വരവായ് ഞങ്ങൾ അയ്യപ്പാ
പതിനെട്ടായ പുരാണപ്പടികൾ
എല്ലാം കയറി അയ്യപ്പാ

നിന്റെ സന്നിധിയണയുന്നേ
നിന്റെ കാൽക്കൽ വീഴുന്നേ
ശരണം താ അരുളുകൾ താ
സർവേശാ അയ്യപ്പാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts