പച്ചപ്പനന്തത്തേ
നമ്മളൊന്ന്
Pachappanamthathe (Nammalonnu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപൊന്‍കുന്നം ദാമോദരന്‍
ഗായകര്‍കോഴിക്കോട് അബ്ദുൾ ഖാദർ ,ഭാഗീരഥി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:17.

പച്ചപ്പനംതത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിന്‍ പൂങ്കരളേ..
ഉച്ചയ്ക്ക് നീയെന്റെ കൊച്ചു വാഴത്തോപ്പില്‍
ഒന്നു വാ പൊന്നഴകേ...

തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത്
നീയൊന്ന് പാടഴകേ..
കൊയ്യുന്ന കൊയ്ത്തരിവാളിന്നു കിക്കിളി
പെയ്യുന്ന പാട്ട് പാട്...
(പച്ചപ്പനംതത്തേ... )

നീലിച്ച മാനം വിതാനിച്ചു മിന്നി നീ
നിന്നിളം ചുണ്ടാലേ
പൊന്നിന്‍ കതിര്‍ക്കുല കൊത്തിപ്പറന്നു നീ
പൊങ്ങി പറന്നാലോ
(പച്ചപ്പനംതത്തേ... )

അക്കാണും മാമല വെട്ടി വയലാക്കി
ആരിയന്‍ വിത്തെറിഞ്ഞു..
അക്കാരിയം നിന്റെ ഓമനപ്പാട്ടിന്റെ ഈണമാണെന്‍ കിളിയേ..
ഈണമാണെന്‍ കിളിയേ..
(പച്ചപ്പനംതത്തേ... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts