കയിലുകൾ പിടിക്കണ
ഇതു ഭൂമിയാണ്
Kayilukal Pidikkana (Ithu Bhoomiyanu)
വിശദവിവരങ്ങള്‍
വര്‍ഷം 1953
സംഗീതംകെ ടി മുഹമ്മദ്
ഗാനരചനകെ ടി മുഹമ്മദ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:06.

കയിലുകള്‍ പിടിക്കണ കൈകളുണ്ടുയരണ്
കൈകളില്‍ കിലുങ്ങണ വളകളൊച്ച കൂട്ടണ്...
(കയിലുകള്‍.. )

വാതില് തൊറക്കണ ഒച്ചയുണ്ട് കേക്കണ്
കാതില് തറയ്ക്കണ മാതിരി പരക്കണ്..
(വാതില്.. )

കറുപ്പായ കയിലുകള്‍ കൊടികളായ് പുടിക്കണ്
കറുത്തോരടുക്കള വിട്ട് പടയ്ക്കിറങ്ങണ്..
(കറുപ്പായ.. )

പെണ്ണായി പിറന്നോര് പൊണ്ണത്തികളാണെന്ന്
വണ്ണത്തില്‍ പറഞ്ഞോര് മണ്ടന്മാര്‍ വിറയ്ക്കണ്..
(പെണ്ണായി.. )

കയിലുകള്‍ പിടിക്കണ കൈകളുണ്ടുയരണ്
കൈകളില്‍ കിലുങ്ങണ വളകളൊച്ച കൂട്ടണ്...
കൈകളില്‍ കിലുങ്ങണ വളകളൊച്ച കൂട്ടണ്...
വളകളൊച്ച കൂട്ടണ്...





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts