പഴം തിന്നാൻ കൊതിച്ചൊരു
വിഷവൃക്ഷം
Pazham Thinnaan Kothichoru (Visha Vruksham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനഅഭയദേവ്
ഗായകര്‍എല്‍ പി ആര്‍ വര്‍മ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:05.

പഴം തിന്നാന്‍ കൊതിച്ചൊരു ചെടി നട്ടു ഞാന്‍
പല കാലം അതിന്നായി പാടു പെട്ടു ഞാന്‍... (പഴം തിന്നാന്‍... )
വളമണ്ണിലതു വേഗം വളര്‍ന്നു വന്നൂ
തളിരിട്ടു തളിരിട്ടു തഴച്ചു വന്നു.. വേഗം തഴച്ചു വന്നു...

ഒരു നല്ല നാളെയുടെ പുലരി വന്നണഞ്ഞു
ഓമനിച്ചു വളര്‍ത്തിയ ചെടിയില്‍ പൂ വിരിഞ്ഞു
കന്നി കായ്ച്ച ഫലം കണ്ടു കണ്ണു മഞ്ചി നിന്നു ഞാന്‍
ചെന്നിണം പോല്‍ അതിന്‍ കാന്തി നോക്കി നോക്കി നിന്നു ഞാന്‍...
(പഴം തിന്നാന്‍... )

വിശപ്പു കൊണ്ടൊരു നാള്‍ ഞാനതു ചെന്നു പറിച്ചു
വിഷം ചീറ്റി അതില്‍ നിന്നെന്‍ കരള്‍ പൊട്ടിത്തെറിച്ചു
വേദന ആ വേദന ഞാന്‍ വേവുകയാണീശ്വരാ
വിഷവൃക്ഷം വേണ്ടിതിനെ വെട്ടിമാറ്റൂ സോദരാ...
വിഷവൃക്ഷം വേണ്ടിതിനെ വെട്ടിമാറ്റൂ സോദരാ...
വിഷവൃക്ഷം വേണ്ടിതിനെ വെട്ടിമാറ്റൂ സോദരാ....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts