വിജ്ഞാനത്തിൻ ഉറവിടമേ
രക്തപുഷ്പം
Vijnaanathin Uravidame (Raktha Pushpam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനലഭ്യമല്ല
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:07.

വിജ്ഞാനത്തിന്‍ ഉറവിടമേ...
സ്നേഹത്തിന്‍ നിറകുടമേ...
സകലകലാ നിലയമേ...
നിന്‍ കൃപാവരം ചൊരിയേണമേ ...

വിജ്ഞാനത്തിന്‍ ഉറവിടമേ
സ്നേഹത്തിന്‍ നിറകുടമേ
സകലകലാ നിലയമേ
നിന്‍ കൃപാവരം ചൊരിയേണമേ
സകലകലാ നിലയമേ
നിന്‍ കൃപാവരം ചൊരിയേണമേ

നന്മയെങ്ങും വിതയ്ക്കുവാന്‍
സ്നേഹസുധ പകര്‍ന്നിടാന്‍ (നന്മ )
പ്രത്യാശ തന്‍ പ്രഭാരശ്മി
ഹൃദയങ്ങളില്‍ തളിക്കുവാന്‍
കൃപാവരം ചൊരിയേണമേ
കൃപാവരം ചൊരിയേണമേ ...

ശാന്തി തന്‍ നിശ്ചല നിര്‍മ്മല നീരാഴി
നിര്‍മ്മല നീരാഴി നീരാഴി
താന്ത ഹൃദയങ്ങള്‍ക്കാശ്വാസ ധാര നീ
ധാര നീ ധാര നീ ആശ്വാസ ധാര നീ

കരളിന്റെ കരളിലാ കരുണ തന്‍ കിരണങ്ങള്‍
ഉതിരുമ്പോള്‍ അറിയുന്നു നിന്‍ ഗാന നിർഝരി
കരളിന്റെ കരളിലാ കരുണ തന്‍ കിരണങ്ങള്‍
ഉതിരുമ്പോള്‍ അറിയുന്നു നിന്‍ ഗാന നിർഝരി
കൃപാവരം ചൊരിയേണമേ ...
കൃപാവരം ചൊരിയേണമേ ...

മയിലുകള്‍ ആടുമ്പോള്‍ കുയിലുകള്‍ പാടുമ്പോള്‍
കുയിലുകള്‍ പാടുമ്പോള്‍ പാടുമ്പോള്‍
മരതക മലരണി മലയോരത്തൂടെ
മലരണി മലയോരത്തൂടെ
കുളിര്‍ ചോല താളമടിച്ചും കൊണ്ടോടുമ്പോള്‍
പറയുന്നു പറയുന്നു നിന്‍ കലാ ചാതുരി
കുളിര്‍ ചോല താളമടിച്ചും കൊണ്ടോടുമ്പോള്‍
പറയുന്നു പറയുന്നു നിന്‍ കലാ ചാതുരി
കൃപാവരം ചൊരിയേണമേ ...
കൃപാവരം ചൊരിയേണമേ ...
(വിജ്ഞാനത്തിന്‍ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts