പന്തളേശ്വരാ
പൂവനം
Panthaleshwara (Poovanam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅനിൽദേവ്
ഗാനരചനകെആർ സുനിൽകുമാർ
ഗായകര്‍അനിൽദേവ്
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:00.
 
ശബരിഗിരിമുകളിലമരും
ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പസ്വാമിയേ
ശരണമയ്യപ്പാ

പന്തളേശ്വരാ പന്തളേശ്വര പമ്പയില്‍ വാസാ
പന്തളത്തില്‍ പണ്ടുദിച്ച ഹരിഹരസുതാ
(പന്തളേശ്വരാ )
വിഷ്ണുമായാസുതനേ ഹരിഹരസുതനേ
‍നിന്റെ പാദം കുമ്പിടുന്നേന്‍ ഹരിഹരാത്മജാ
(വിഷ്ണുമായാസുതനേ )

(പന്തളേശ്വരാ )

മായാമോഹിനി തന്‍ സുതന്‍
ശിവസുതനായി വളര്‍ന്നവന്‍
(മായാമോഹിനി )
കൈലാസത്തില്‍ വളര്‍ന്നിട്ടും പിന്നെ നീ
ഭൂമിയിലവതാരം പൂണ്ടവന്‍
(കൈലാസത്തില്‍ )

ശ്രീമണികണ്ഠാ ശ്രീശബരീശാ
മോഹിനിപുത്രാ മോഹനരൂപാ
പന്തളരാജാ പന്തളവാസാ
ശങ്കരപുത്രാ മണികണ്ഠാ
(ശ്രീമണികണ്ഠാ )

(പന്തളേശ്വര )

മഹിഷീമര്‍ദ്ദനനേ വന്ദനം
പൊന്‍പുലിപ്പാലേന്തി വന്നവന്‍ നീ
(മഹിഷീ )
മുപ്പാരിന്നും ഉടയവനെങ്കിലും
ശബരിമലയിലമര്‍ന്നവന്‍
(മുപ്പാരിനും )

സ്വാമിയേ ശരണം ശരണം തരണം
നിന്‍ തിരുനാമം തുണയായി വരണം
വില്ലാളിവീരാ വീരമണികണ്ഠാ
മാമലവാസാ അയ്യപ്പാ
(സ്വാമിയേ )

(പന്തളേശ്വര )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts