ഗീതയിലോ
പാഞ്ചജന്യം വാല്യം II
Geethayilo (Panchajanyam Vol. II)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2019 06:03:35.

PALLAVI




ഗീതയിലോ കൃഷ്ണഗാഥയിലോ
ഗീതാഗോവിന്ദ ലഹരിയിലോ
ഭാഗവതം പാടി കാളിന്ദിയൊഴുകുമീ
ഭാരത വൃന്ദാവനികയിലോ നീ
കൃഷ്ണാ ...ശ്യാമ കൃഷ്ണാ
ഗുരുവായൂരപ്പാ...

വേദരൂപാ സനാതന ദുഃഖത്തിൻ
ദൂതുമായ് ഞങ്ങൾ അയക്കുമ്പോൾ (2)
വേദനയൂറും നിൻ മുരളിയിൽ ഉണരുന്ന
ഗീതമായിരുന്നു ഞാൻ
കണ്ണീരിൻ ഗീതമായിരുന്നു ഞാൻ
(ഗീതയിലോ .....)

വിശ്വരൂപാ വിമോഹനാ നിന്നുടെ
കൃഷ്ണ കിരീടമായ് ആകാശം (2)
അതിൻ നക്ഷത്രക്കണ്ണുള്ള പീലിയിൽ വിടരുന്ന
സ്വപ്നമായിരുന്നു ഞാൻ
പാണ്ഡവ സ്വപ്നമായിരുന്നു ഞാൻ

നാദരൂപ മനോന്മയ ഞങ്ങടെ
തെരു നീ കൈയ്യെടുക്കുമ്പോൾ മുന്നിൽ
ധർമ്മവും അധർമ്മവും പൊരുതും മണ്ണിലെ
മൗനമായിരുന്നു ഞാൻ
ഓംകാര മൗനമായിരുന്നു ഞാൻ
(ഗീതയിലോ .....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts