എന്റെ തൃക്കാക്കര മഹാദേവാ
ശ്രീവാമനം
Ente Thrikkaakkara Mahadeva (Sreevamanam)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംബിജിബാല്‍
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍സുധീർ ,നിത്യ ജി കുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:55.

എന്റെ തൃക്കാക്കര മഹാദേവ നിന്റെ സന്നിധിയില്‍ ഹൃദയ പുഷ്പാഞ്ജലി
നരജീവിതം ഈ പ്രപഞ്ച ദേവാലയ നടയിലെ നിഴലല്ലോ
നീയതിന്നേകുന്നൊരായിരം നിറമല്ലോ
(എന്റെ തൃക്കാക്കര)

അലയുമീ യാത്രയില്‍ എന്നും എനിക്ക് നീ അഭയം അരുളുന്നു
പൊള്ളൂമെന്‍ മൌനാക്ഷരങ്ങളെ ഞാന്‍ മഹാ കാവ്യമേ മാറ്റുന്നു
പായും ദിന രാത്ര സ്രോതസ്സിനികളെ നീ ഗംഗയാക്കുന്നു
ശാന്തി തന്‍ പാലമൃതാക്കുന്നു
(എന്റെ തൃക്കാക്കര)

ഇരുളും വെളിച്ചവും കവടി നിരത്തുമീ മുജ്ജന്മ കുന്ദലിനിയില്‍
ജനിമൃതി ഗ്രഹ രാശി ചക്രങ്ങള്‍ തീര്‍ക്കുമീ ഇഹപര ദുഖങ്ങളില്‍
ശനി തന്നപഹാര വഹ്നിയില്‍
നിന്നുടെ മിഴികള്‍ തുറക്കേണം എന്നുടെ ദുഖമകറ്റെണം
(എന്റെ തൃക്കാക്കര)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts