ഒഴുകും കാലത്തിൻ
ഗസൽ പൂക്കുന്ന രാത്രി
Ozhukum Kaalathin (Ghazal Pookkunna raatri)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമൊഹമ്മദ്‌ ഷക്കീല്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എം കെ മുനീർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 14 2021 12:36:04.
 ഒഴുകും കാലത്തിൻ തീരത്തു നിന്നും ഒരു ഷഹനായ് പാടുന്നു ധീ...രം
എവിടെയുമൊരേ അള്ളാഹുവല്ലേ എവിടെയുമൊരേ ആകാശമല്ലേ (2)
നീസാ നിസനിസഗാ...നിപ
സനിഗാ.. മാ..പ ഗമരിസഗരിനിസാ

എവിടെയും സഹചാദ രക്തത്തിനൊരു നിറമല്ലേ....
കണ്ണുനീരിനുപ്പും (2)
ഹൃദയതാളം ഒരുപോലെയല്ലേ (2)
സഹചഭാവങ്ങൾ ഒന്നുപോലല്ലേ... (2)
ഒഴുകും കാലത്തിൻ തീരത്തു നിന്നും ഒരു ഷഹനായ് പാടുന്നു ധീ...രം

എവിടെയും മന്ദിർ, മസ്ജിദും ദൈവ
പെരുമ വാഴ്ത്തുമൊരു ഇടമല്ലേ...

എവിടെയും മന്ദിർ, മസ്ജിദും
ദൈവ പെരുമ വാഴ്ത്തുമൊരു ഇടമല്ലേ...
പരമകാരുണ്യ ശോഭയൊന്നല്ലേ
ഉയിരിലെ സ്നേഹ ഭാവമൊന്നല്ലേ..
ഉയിരിലെ സ്നേഹ ഭാവമൊന്നല്ലേ....

കൊരുക്കുഴലിൻ സുഷിരത്തിലൂടെ
ഒരു സിത്താറിന്റെ..... തന്ത്രിയിലൂടെ
സസരിരിഗ മപദനിസ മപദനിസ മപദനിസ
കൊരുക്കുഴലിൻ സുഷിരത്തിലൂടെ
ഒരു സിത്താറിന്റെ..... തന്ത്രിയിലൂടെ
ഒഴുകും ഏഴു സ്വരങ്ങളുംചേരും ഹൃദയനാദ നൈവേദ്യമൊന്നല്ലേ.....

ഒഴുകും കാലത്തിൻ തീരത്തു നിന്നും ഒരു ഷഹനായ് പാടുന്നു ധീ...രം
എവിടെയുമൊരേ അള്ളാഹുവല്ലേ എവിടെയുമൊരേ ആകാശമല്ലേ
ഒഴുകും കാലത്തിൻ തീരത്തു നിന്നും ഒരു ഷഹനായ് പാടുന്നു ധീ...രം
എവിടെയുമൊരേ അള്ളാഹുവല്ലേ എവിടെയുമൊരേ ആകാശമല്ലേ
എവിടെയുമൊരേ അള്ളാഹുവല്ലേ എവിടെയുമൊരേ ആകാശമല്ലേ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts