ഗസലുകൾ പൂക്കുന്ന
ഗസൽ പൂക്കുന്ന രാത്രി
Ghazalukal Pookkunna (Ghazal Pookkunna raatri)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമൊഹമ്മദ്‌ ഷക്കീല്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഹരിഹരന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:49.

ഗസലുകള്‍ പൂക്കുന്ന രാത്രി!
ഇണക്കുയിലുകള്‍ പാടുന്ന രാത്രി!
പ്രിയസഹഗായികേ! പോരു നീ!
മേഘത്തോടിണചേര്‍ന്ന മല്‍ഹര്‍ പോലെ!
(ഗസലുകള്‍ പൂക്കുന്ന...)

പാടാം ഗാലീബിന്‍ അനശ്വരഗീതികള്‍,
പാതിരാപൂപോല്‍ വിരിയേ,
കാറ്റുമതിന്റെ സുഗന്ധലഹരിയില്‍
കാലുറയ്ക്കാതെ നീങ്ങുന്നു .....
ഇനി നമുക്കേകാന്ത ഹര്‍ഷ മുഹൂര്‍ത്തങ്ങള്‍!
ഇതിനായി നാമെത്ര കൊതിച്ചു!
(ഗസലുകള്‍ പൂക്കുന്ന...)

ഇത്തോപ്പിലെ പനീര്‍പ്പൂവാകെ വാറ്റി ഞാന്‍
അത്തറായ് കാണിക്കവയ്ക്കാം!
നിന്‍ മുഖസൗരഭമൊന്നുനുകര്‍ന്നു ഞാന്‍
ഉന്മത്ത കോകിലമാകാം!
യവനികക്കപ്പുറം കാതോര്‍ത്തിരിക്കുന്ന
യവന മനോഹരി! പോരു!-
(ഗസലുകള്‍ പൂക്കുന്ന...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts