അയ്യൻ വീട്
ശാസ്താവ്
Ayyan Veedu (Sasthavu)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംശരത്
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2012 17:57:45.
 
സ്വാമിയേ പൊന്നയ്യനേ അയ്യനേ എന്നയ്യനേ
സ്വാമിയേ പൊന്നയ്യനേ സ്വാമിപാദം ശരണം ശരണം ശരണം

അയ്യന്‍ വീടു് ശബരിമല ഇന്ദ്രനീലക്കല്ലുമല
കന്നിമലയേറ്റിവിടെന്നയ്യാ പൊന്നയ്യാ
ശരണം നിന്‍ ചരണം എന്നും ശരണം
മണിമലയെന്നഭയം ശരണം നീയെങ്ങുമെന്നും തരണം
കാറ്റാടിക്കാടുണ്ടു് കാട്ടാറിന്‍ പാട്ടുണ്ടു്
കണ്ണോടുചേരുംപമ്പാതീര്‍ത്ഥത്തില്‍‌ ആറാട്ടുണ്ടു്
(കാറ്റാടി )
അയ്യന്‍വീടു് (2)
(അയ്യന്‍വീടു് )

പള്ളിക്കെട്ടുമേന്തി ഞാന്‍ മലമുകളേറി
പുള്ളുടുക്കു കൊട്ടിയെന്‍ നെഞ്ചമേറേ നീറി
സ്വാമിപാദം തേടി ഞാന്‍ കാടും മേടും താണ്ടി
ആഴിപൂജകണ്ടേ ഞാന്‍ ദേവരാഗം പാടി
അയ്യപ്പാസ്വാമീ കര്‍പ്പൂരമായി നിന്‍ മുന്നിലായി നിര്‍മ്മാല്യം നേടി
കാറ്റാടിക്കാടുണ്ടു് കാട്ടാറിന്‍ പാട്ടുണ്ടു്
കണ്ണോടു ചേരും പമ്പാതീര്‍ത്ഥത്തിലാറാട്ടുണ്ടു്
(കാറ്റാടി )
അയ്യന്‍വീടു് അതാ അയ്യന്‍വീടു് അയ്യപ്പാ
(അയ്യന്‍വീടു് )

കാണിപ്പൊന്നു പോലെ ഞാന്‍ തിരുനട തേടി
കല്ലും മുള്ളും താണ്ടി എന്‍ കാലദോഷം നീങ്ങി
സന്നിധാനം ഏറി ഞാന്‍ ആത്മാനന്ദം നേടി
സാമഗാനം പാടി ഞാന്‍ സ്വാമിപാദം പൂകി
മണികണ്ഠസ്വാമി അഴലാകെ നീക്കി
വിധിയാകെ നീക്കി വിജയങ്ങളേകി
കാറ്റാടിക്കാടുണ്ടു് കാട്ടാറിന്‍ പാട്ടുണ്ടു്
കണ്ണോടുചേരുംപമ്പാതീര്‍ത്ഥത്തിലാറാട്ടുണ്ടു്
(കാറ്റാടി )
അയ്യന്‍മല അയ്യന്‍വീടു്
(അയ്യന്‍വീടു് )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts