വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | വിദ്യാധരൻ |
ഗാനരചന | ചിറയിൻകീഴ് പ്രതാപൻ |
ഗായകര്‍ | എസ് ജാനകി |
രാഗം | ബഹുധാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 27 2012 03:38:43.
മഞ്ഞണിഞ്ഞ പൊന്‍പുലരിയില്‍ മകരാഷ്ടമിപൂത്തിരുനാളില് കരളില്‍ കര്പ്പൂരതാലവുമായി ശിവകൃഷ്ണക്ഷേത്രത്തില് കൊടിയേറ്റു കാണാന്‍ പോയി ഞാന്‍ ഉത്സവകൊടിയേറ്റു കാണാന്‍ പോയി (മഞ്ഞണിഞ്ഞ ) പഞ്ചവാദ്യതരംഗലയങ്ങളില് പീലിവിടര്‍ത്തി ഹൃദയമയൂരം (പഞ്ചവാദ്യ ) നാദസ്വരലയമേളയമുനയില് നീരാടി മാനസമരാളം (നാദസ്വര ) ഉള്ളിലെ ഭക്തമാനസമരാളം (മഞ്ഞണിഞ്ഞ ) ശിവകൃഷ്ണത്തിരുനാമജപങ്ങളില് അലിഞ്ഞൊഴുകി പഞ്ചേന്ദ്രിയങ്ങള്‍ (ശിവകൃഷ്ണ ) കൊടിയേറും തിരുവുത്സവലഹരിയില് വിടര്‍ന്നു പൂജാമലരുകള്‍ (കൊടിയേറും ) നെഞ്ചിലെ പൂജാമലരുകള്‍ (2) (മഞ്ഞണിഞ്ഞ ) | |