വില്വ പത്രം
പുഷ്പാരാധന
Villwa Pathram (Pushpaaradhana)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഡോ എ മണികണ്ഠൻ നായർ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംബിഹാഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2012 03:40:07.
 
വില്വപത്രം കാഴ്ചവെച്ചു ചൊല്ലിടാം ഞാന്‍ ലിംഗാഷ്ടകം
അല്ലലൊക്കെ അകറ്റേണേ ശങ്കരാശംഭോ
(വില്വപത്രം )
സംഹാരകാ ലോകനാഥാ പാഹിപാഹിമഹാദേവാ
സര്‍വ്വപാപവിനാശകാ നമോനമസ്തേ

(വില്വപത്രം )

ചന്ദ്രമൗലി നാഗധാരി ഡമരുശൂലധാരി
രുദ്രാക്ഷകുണ്ഡലത്താല്‍ പ്രശോഭിതന്‍ നീ
(ചന്ദ്രമൗലി )
കൈലാസനാഥാ നീലകണ്ഠാ നമസ്തേ
കൈവല്യദായകാ നമോനമസ്തേ

(വില്വപത്രം )

സര്‍വ്വംശിവംഏകും ചന്ദ്രസൂര്യജ്ഞാനദൃഷ്ടിത്രയം
സര്‍വ്വപാപതാപവഹ്നി കെടുത്തീടേണം
(സര്‍വ്വം )
ത്രയമ്പകാലീപീചര്‍മ്മാ നീലകണ്ഠാ ഭൈരവായെന്‍
പ്രാണനില്‍ നിന്‍ കൃപയാല്‍ ശോഭ ചാര്‍ത്തേണം

(വില്വപത്രം )

കാര്‍ത്തികേയ പാര്‍വ്വതി ഗണേശനോടൊത്തെന്നേയും
കാത്തിടേണം ശങ്കരാ സദാശിവാ നീ
(കാര്‍ത്തികേയാ )
മുക്കണ്ണിനാലെന്നജ്ഞാനം അകറ്റിടേണം എന്നും
തൃപ്പദം വണങ്ങുന്നു പുലദൈവമേ

(വില്വപത്രം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts