കാറ്റിന്റെ [D]
ആത്മരാഗം
Kaattinte [D] (Aathmaraagam)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകെ ഷിബുരാജ്
ഗായകര്‍സുദീപ് കുമാർ ,രൂപ രേവതി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:49.





 കാറ്റിന്റെ കൈകളിൽ ആമന്ദമാറ്റൂന്ന
പൂക്കൈതക്കാടിന്റെ അന്തികത്ത്
സന്ധ്യാശു നീരാളം ചാർത്തിയോരാകാശ
സീമ തൻ ചാരുത നോക്കി നിൽക്കെ
അറിയാതെയുണരുന്ന പ്രണയഭാവങ്ങളെ
തഴുകി ഞാനെന്നെ മറന്നു നിൽക്കെ
ഈറക്കുഴൽ വിളി കേട്ടുവോ
ഈറക്കുഴൽ വിളി കേട്ടുവോ എങ്ങാനും
ഓർമ്മ തൻ മർമ്മരമുതിരുന്നുവോ

വിരഹ നിശ്വാസത്തിൻ മന്ദവേഗങ്ങളിൽ
പൂക്കുമീ മാകന്ദ മലർവനിയിൽ
മധുകര ജാലമായ് ഓർമ്മകൾ പാറുന്നു
മധുരവിഷാദം നുകർന്നീടുന്നു
മധുരവിഷാദം നുകർന്നീടുന്നു
(കാറ്റിന്റെ കൈകളിൽ..)

മറയുന്ന പക്ഷി പോൽ യാത്ര പറയുന്നു
നിമിഷമോഹങ്ങളെന്നറിയുമ്പോഴും
ഒരു പിൻവിളിപ്പാട്ടിൻ മന്ത്രാക്ഷരികളിൽ
എൻ നഷ്ട സൗഹൃദം തേടുന്നു ഞാൻ
എന്നിലെ എന്നെ തിരയുന്നു ഞാൻ
(കാറ്റിന്റെ കൈകളിൽ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts