കോയിമുട്ട (മുച്ചീട്ടുകളിക്കാരൻ)
നിലാ വെളിച്ചം (വൈക്കം മൊഹമ്മദ് ബഷീർ കഥകളെ ആശ്രയിച്ചുണ്ടാക്കിയതു്)
Koyimutta[Mucheettukalikkaaran] (Nilavelicham [Based on Vaikkom Muhammed Basheer Stories])
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഅസീസ് ബാവ
ഗാനരചനഖാദര്‍ പട്ടേപ്പാടം
ഗായകര്‍ബിജു നാരായണൻ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:45.
 സൈനബ:
കോയിമുട്ട ബെച്ച പുട്ടും ചുട്ട്‌
കട്ടീലുള്ളൊരു ചായേം ബീത്തി
എത്തിര നേരായി ഞമ്മളു പൊന്നേ
കാത്തിരിക്കണ്‍ കണ്ണേ...

മുത്തപ: ഒറ്റക്കണ്ണന്‍ പോക്കരു മാമ
മുച്ചീട്ടിനൂ പോണൊരു നേരം
കാത്ത്‌ കാത്ത്‌ ഞമ്മളിരിക്കണു
പറന്നെത്താന്‍ സൈനൂ....

സൈനബ: കാശേലു കാശും ബെച്ച്‌
ശുജാഇ മൊഞ്ചനെത്തേടി
ബാപ്പാ ചുറ്റുക്കറങ്ങി നടക്കണു
ഞമ്മടെ കാനേത്തിനായി...

മുത്തപ: ബാപ്പാ ബയിക്ക്‌ പോയീടല്ലേ
ഖല്‍ബ്‌ ഞമ്മടെ കലക്കീടല്ലേ
എന്തിനി ശെയ്‌വൂ പൊന്നുടസത്തേ
ഏറി ബരണ്‍ ബെശമം മുത്തേ...

സൈനബ: മുച്ചീട്ട്‌ കളിക്കാന്‍ പോയീടുമ്പം
ഞമ്മളു കുത്തിബെച്ച ശീട്ടീ തന്നെ
കാശ്‌ ബെച്ച്‌ കാശ്‌ ബാരി
പോക്കറ്റിലാക്കീട്‌ - ബാപ്പാനെ
പോക്കറ്റിലാക്കീട്‌..

മുത്തപ: ഹള്ളൊ!
എന്തൊരു പുത്തി നിന്നുടെ പുത്തി
എല്ലാം കറങ്ങി ഞമ്മളു ജയിക്കും
എന്നിട്ട്‌, സുന്ദരി സൈനൂ നിന്നേം കൂട്ടി
മുത്തപ മണ്ടി നടക്കൂലെ ..
നാട്ടിലു മണ്ടി നടക്കൂലേ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts