പോരാ പോരാ നാളില്‍ നാളില്‍
കവിതകൾ ചൊല്ലി രസിക്കാം
Pora pora naalil naalil (Kavithakal Cholli Rasikkam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവി കെ ശശിധരൻ ,കോട്ടക്കൽ മുരളി
ഗാനരചനലഭ്യമല്ല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 01 2018 09:12:21.
തൃപ്പതാക
മഹാകവി വള്ളത്തോള്‍

പോരാ പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ
ഭാരതക്ഷ്മ ദേവിയുടെ തൃപ്പതാകകള്‍
ആകാശപ്പൊയ്കയില്‍ പുതുതാകും അലയിളകട്ടെ
ലോകബന്ധു ഗതിക്കുറ്റ മാര്‍ഗ്ഗം കാട്ടട്ടെ
നമ്മള്‍ നൂറ്റ നൂലുകൊണ്ട് നമ്മള്‍ നെയ്ത വസ്ത്രം കൊണ്ട്
നിര്‍മിതം ഇതനീതിക്കൊരന്ത്യാവരണം
പച്ചനിറവും വെളുപ്പും നല്‍ച്ചുകപ്പുമിണങ്ങുമീ
മെച്ചമേറും വൈജയന്തി തന്നില്‍ തിളങ്ങി
മാടപ്പുര മുതല്‍ മണിമേട വരേയ്‌ക്കെഴുമല്ലോ
വീടിന്റെയും പടിക്കലീ വൈജയന്തികള്‍
ആടിക്കളിച്ചു നിന്നൊളി കൂടും നാനാ നിറം വീശി
മാടി വിളിക്കട്ടെ നമ്മള്‍ തേടും മുക്തിയെ
സ്വഛര്‍ ഞങ്ങള്‍ നിന്‍ വെണ്മയാല്‍ സ്വഛന്ദം നിന്‍ ശ്യാമളശ്രീ
പച്ച പിടിപ്പിച്ചു ഞങ്ങള്‍ക്കിഛാരാമത്തെ
മംഗള പതാകേ നിങ്കല്‍ തങ്ങിന തുടുപ്പോ ഹാ ഹാ
ഞങ്ങളുടെ സുദിനത്തിന്‍ പ്രാതസന്ധ്യ താന്‍
ഇതാ നിങ്കല്‍ സമര്‍പ്പിച്ചു മുദാ ഞങ്ങള്‍ സ്വജീവിതം
ഇതിനെ നീ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തിയാലും



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts